യു.കെ.വാര്‍ത്തകള്‍

യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല

യുകെ ഭവനവിപണി കടുപ്പമേറിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിലെ അസ്വസ്ഥത മനസ്സിലാക്കുന്നതിനാല്‍ വീട് വാങ്ങാന്‍ ആളുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഈ ഘട്ടത്തില്‍ വീട് എങ്ങനെയെങ്കിലും വില്‍ക്കാനായി വില വന്‍തോതില്‍ കുറയ്ക്കാന്‍ ഉടമകള്‍ തയ്യാറാകുന്നുവെന്നാണ് റൈറ്റ്മൂവ് വെളിപ്പെടുത്തുന്നത്.

വീട് ലിസ്റ്റ് ചെയ്യുമ്പോള്‍ ആത്മവിശ്വാസക്കൂടുതല്‍ കാരണം വലിയ വിലയിടുകയും, ഇത് വീട് വില്‍പ്പന വൈകിക്കുകയും ചെയ്യുന്നതായി പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് കമ്പനി വ്യക്തമാക്കുന്നു. ഇതിനൊടുവില്‍ വീട് വില്‍ക്കുന്ന വില ആവശ്യപ്പെട്ടതിന്റെ 32 ശതമാനം കുറച്ച് നല്‍കുകയും ചെയ്യുന്നതിലാണ് കലാശിക്കുന്നത്.

സപ്ലൈയും, ഡിമാന്‍ഡും തമ്മിലുള്ള അസന്തുലിതാവസ്ഥ 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതോടെ വിപണി കൂടുതല്‍ മത്സരാത്മകമായി മാറിയിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകുന്നുണ്ട്.

ഈ ഘട്ടത്തിലും വീട് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്നവര്‍ വില അല്‍പ്പം കൂട്ടിവെയ്ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം പുതുതായി ലിസ്റ്റ് ചെയ്ത വീടുകളുടെ ശരാശരി വിലയില്‍ 4333 പൗണ്ട് വര്‍ദ്ധനവ് നേരിട്ട് 378,304 പൗണ്ടിലേക്ക് ഉയര്‍ന്നു.

അതേസമയം വില്‍പ്പന ഉറപ്പിക്കുന്നതില്‍ ഈ മാസം 4 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് റൈറ്റ്മൂവ് പറയുന്നു. ഒരു വര്‍ഷം മുന്‍പത്തെ മേയ് മാസത്തിലെ കണക്ക് അപേക്ഷിച്ചാണ് ഈ ഇടിവ്. ആ ഘട്ടത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താരതമ്യേന കുറഞ്ഞ നിലയിലുമായിരുന്നു.

വില്‍പ്പനയ്ക്ക് വെച്ച നിരക്ക് കുറയ്ക്കുന്ന വീടുകള്‍ വില്‍ക്കാന്‍ കൃത്യമായി വിലയിട്ട വീടുകളെ അപേക്ഷിച്ച് 91 ദിവസം കൂടുതല്‍ വേണ്ടിവരുന്നതായി റൈറ്റ്മൂവ് അന്വേഷണം കണ്ടെത്തി.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions