യു.കെ.വാര്‍ത്തകള്‍

അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ രംഗത്ത്. പാല്‍, ബ്രെഡ്, മുട്ട, വെണ്ണ, അരി, ചിക്കന്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില താല്‍ക്കാലികമായി 'ഫ്രീസ്' ചെയ്യുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന-ഗതാഗത ചെലവുകള്‍ കൂടുകയും അതിന്റെ പ്രതിഫലനം ഭക്ഷ്യവിലകളില്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

എന്നാല്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ് .ഇത് '1970-കളിലെ വിലനിയന്ത്രണ നയം'' പോലെയാണെന്നും വിപണിയില്‍ അനാവശ്യ ഇടപെടലാണെന്നും അവര്‍ ആരോപിച്ചു. ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത വിലക്കുറവ് നടപ്പാക്കിയാല്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില കൂടാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി സ്‌കോട്ട്‌ലന്‍ഡില്‍ 20 മുതല്‍ 50 വരെ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് നിയമപരമായ വിലപരിധി നിശ്ചയിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. ജനങ്ങളുടെ പോഷകാഹാര സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉടന്‍ തന്നെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിലക്കയറ്റം കൃത്രിമമായി ഉയര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂടുതല്‍ അധികാരം വാച്ച്ഡോഗുകള്‍ക്ക് നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions