യു.കെ.വാര്‍ത്തകള്‍

എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്



ഇറാനിലെ യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം ഒന്നടങ്കം പല രീതിയില്‍ അനുഭവിക്കുകയാണ്. എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുമ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാകുകയാണ്.

ഇതിന്റെ പ്രത്യാഘാതം ജൂലൈ മാസത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് പുതുക്കുമ്പോള്‍ ജനങ്ങളുടെ ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് ഇപ്പോള്‍ പ്രവചനം. പ്രതിവര്‍ഷ ബില്ലുകള്‍ 200 പൗണ്ടിലേറെ വര്‍ധിച്ച് സമ്മറില്‍ 1900 പൗണ്ടിന് അരികിലേക്ക് ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. ജീവതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ ജനങ്ങള്‍ക്ക് ഇതൊരു ഷോക്കായി മാറുമെന്ന് ഉറപ്പാണ്.

എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ക്വാര്‍ട്ടേര്‍ലി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോഴാണ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുകയെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എനര്‍ജി ബില്ലുകള്‍ 1641 പൗണ്ട് ക്യാപ്പാണ് നിലവിലുള്ളത്. ഇതിനെ അപേക്ഷിച്ച് 13 ശതമാനമാണ് വര്‍ദ്ധന.

ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം യുകെയിലെ ഗ്യാസ് വിപണി വില ഈ വര്‍ഷം ഇരട്ടിയാക്കിയിട്ടുണ്ട്. ഹോള്‍സെയില്‍ എനര്‍ജി വിലകള്‍ വര്‍ദ്ധിക്കുന്നതാണ് പ്രധാന കാരണമായി കോണ്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധത്തിന് തിരിച്ചടിയായി ഹോര്‍മുസ് കടലിടുക്ക് അടച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എനര്‍ജി വിതരണത്തിന് തെഹ്‌റാന്‍ തടയിട്ടിരുന്നു. ഇതോടെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ വില വര്‍ദ്ധിക്കുകയും ചെയ്തു. നിലവിലെ താല്‍ക്കാലി വെടിനിര്‍ത്തലാണ് കൈവിട്ട് വില കുതിക്കാതെ തടഞ്ഞിരിക്കുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions