നാട്ടുവാര്‍ത്തകള്‍

'കെ റെയില്‍ വരില്ല കെട്ടോ'; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന തിരുവനന്തപുരം-കാസര്‍കോട് വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ പദ്ധതിക്ക് എതിരല്ല. സില്‍വര്‍ ലൈന്‍ നടപ്പാക്കിയെങ്കില്‍ പാരിസ്ഥിതിക ദുരന്തം ആയേനെ. ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ല. മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടെ ഓടിക്കാമായിരുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

ഇപ്പോള്‍ അവസാനിക്കുന്നതും 2006 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്നതുമായ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബര്‍ 30 വരെ ദീര്‍ഘപ്പിക്കുന്നതിനായി പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറ് ദിവസ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

  • ലഹരിയെ തുരത്താന്‍ പോലീസിന്റെ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട്
  • ഷാര്‍ജയില്‍ മലയാളി യുവതിയും മകളും മരിച്ച നിലയില്‍
  • ഇനി കെപിസിസി അധ്യക്ഷനുവേണ്ടിയുള്ള 'കസേര കളി'; മുന്നില്‍ ബെന്നി ബഹനാന്‍
  • നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു
  • സെക്സ് റാക്കറ്റ്; ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന അലീനയുടെ ശബ്ദ സന്ദേശം പുറത്ത്
  • എഞ്ചിനില്‍ തീപ്പൊരി; എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിംഗ്
  • സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി; അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം പൊറുക്കണം- ചെറിയാന്‍ ഫിലിപ്പ്
  • മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎല്‍എ ആയി തുടരുന്നത്- ചാണ്ടി ഉമ്മന്‍
  • 'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി
  • കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions