യു.കെ.വാര്‍ത്തകള്‍

മടിപിടിച്ചിരിക്കുന്നവരെ ജോലിക്കിറക്കുന്നതിന് സിക്ക് നോട്ടുകള്‍ റദ്ദാക്കാന്‍ യുകെ

ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തുകയും സിക്ക് നോട്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതി ശക്തമാവുകയും ചെയ്തതോടെ കടുത്ത നടപടിയ്ക്ക് യുകെ. കഴിഞ്ഞ വര്‍ഷം നല്‍കിയ ഭൂരിപക്ഷം സിക്ക് നോട്ടുകളും ഇത് വാങ്ങിയ രോഗികള്‍ക്ക് ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന് രേഖപ്പെടുത്തിയവയായിരുന്നു.

രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കുകയാണ് ലക്‌ഷ്യം. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം രോഗികള്‍ക്ക് നല്‍കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.പറയുന്നു. അനാരോഗ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയും, ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

ബുദ്ധിമുട്ട് അനുഭവിക്കുന്ന ജോലിക്കാരെ സര്‍ജറി അടിസ്ഥാനമാക്കിയ സോഷ്യല്‍ പ്രിസ്‌ക്രൈബേഴ്‌സിന് അരികിലേക്ക് വിടാനാണ് പുതിയ പൈലറ്റ് പ്രോഗ്രാമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യായാമ പദ്ധതികള്‍, കരിയര്‍ കോച്ചിംഗ് എന്നിവ നല്‍കി ഇവരെ എംപ്ലോയ്‌മെന്റില്‍ പിടിച്ചുനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രിസ്‌ക്രൈബേഴ്‌സ് നല്‍കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം നല്‍കിയ ഭൂരിപക്ഷം സിക്ക് നോട്ടുകളും ഇത് വാങ്ങിയ രോഗികള്‍ക്ക് ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന് രേഖപ്പെടുത്തിയവയാണ്. ഇതോടെ തൊഴില്‍ വിപണിയിലേക്ക് മടങ്ങിയെത്തുന്നത് അവസാനിക്കുന്ന സ്ഥിതിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന തടസ്സം സൃഷ്ടിക്കുന്നത് സിക്ക് നോട്ട് സംസ്‌കാരമാണന്ന് വിമര്‍ശനവുമുണ്ട്. ജിപിമാര്‍ നല്‍കുന്ന സിക്ക് നോട്ടുകള്‍ അംഗീകരിക്കാന്‍ നഴ്‌സുമാര്‍ക്കും, ഫാര്‍മസിസ്റ്റുകള്‍ക്കും അധികാരമുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions