യു.കെ.വാര്‍ത്തകള്‍

ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം


ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ജനരോഷം എതിരായതിന്റെയും വെളിച്ചത്തില്‍ ജനപ്രിയ നടപടികള്‍ക്ക്
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിലവിലുള്ള 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരാന്‍ സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍. ഇറാന്‍ യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്‍സലറും ഒടുവില്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ തോല്‍വിയും പാര്‍ട്ടിയിലെ കലാപവും ഇതിനു ആക്കം കൂട്ടി.

ജീവിത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്‍മര്‍ ഇപ്പോള്‍ പറയുന്നത്. ഇതിന് പുറമെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വിപുലമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2022-ല്‍ റഷ്യയും, യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമാണ് സുനാക് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചത്. റീവ്‌സ് ഈ പദ്ധതി സെപ്റ്റംബറില്‍ അവസാനിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു.

ജീവിതച്ചെലവ് പ്രതിസന്ധി വിഷയത്തില്‍ കൂടുതല്‍ പദ്ധതികള്‍ റീവ്‌സ് പ്രഖ്യാപിക്കും. കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര, ചില ഭക്ഷ്യ ഇറക്കുമതികള്‍ക്കുള്ള താരിഫ് കുറയ്ക്കല്‍ എന്നിവയും നടപടികളില്‍ ഉണ്ടാകുമെന്നാണ് വിവരം. വ്യാഴാഴ്ച കോമണ്‍സില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഈ വര്‍ഷം പണപ്പെരുപ്പം ഉയരുകയും, ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ആഗസ്റ്റ് മാസത്തില്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നത് തന്റെ 'ഗ്രേറ്റ് ബ്രിട്ടീഷ് സമ്മര്‍ സേവിംഗ്‌സ് സ്‌കീം' ആകുമെന്നാണ് റീവ്‌സ് പറയുന്നത്. ഇതിന് പുറമെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 12 മാസത്തെ വെഹിക്കിള്‍ ടാക്‌സ് ഹോളിഡേയും ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions