യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ഹീറ്റ് വേവ്; താപനില 31 ഡിഗ്രി കടക്കും

യുകെയിലെ ഈ വര്‍ഷത്തെ ആദ്യ ഉഷ്ണതരംഗം എത്തുന്നു. ഈ ബാങ്ക് ഹോളിഡെ വാരാന്ത്യത്തില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇംഗ്ലണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലും, കിഴക്കന്‍ പ്രദേശങ്ങളിലും ഒപ്പം സെന്‍ട്രല്‍ ഇംഗ്ലണ്ടിലും യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) ആറ് ദിവസത്തെ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ വരുന്ന തിങ്കളാഴ്ച്ച വരെയായിരിക്കും അത് പ്രാബല്യത്തില്‍ ഉണ്ടാവുക.

2026 ലെ, ഇത്തരത്തിലുള്ള ആദ്യ അലര്‍ട്ട്, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നും, ജീവന് തന്നെ ഈ കാലാവസ്ഥ ഭീഷണിയായേക്കും എന്നുമുള്ള മുന്നറിയിപ്പാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. വെള്ളിയാഴ്ച്ച മുതല്‍ അടുത്ത ചൊവ്വാഴ്ച്ച വരെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ലണ്ടനിലെ താപനില ചുരുങ്ങിയത് 28 ഡിഗ്രി സെല്‍ഷ്യസ് ആയെങ്കിലും തുടരുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഇത് ഉഷ്ണതരംഗത്തിനുള്ള മാനദണ്ഡമാണ്. ബ്രിട്ടന്‍ ഒരു ചൂടേറിയ കാലാവസ്ഥയുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ഈ ഉഷ്ണതരംഗം എത്തുന്നത്.

പല സ്‌കൂളുകളിലും വെള്ളിയാഴ്ച്ച മുതല്‍ ഹാഫ് ടേം ഹോളിഡേ ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ, ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിനമായിരിക്കും വെള്ളിയാഴ്ച്ച എന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 8 ന് ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ രേഖപ്പെടുത്തിയ 26.6 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡ് തകരും. ശനിയാഴ്ച്ച താപനില 29 ഡിഗ്രിയില്‍ എത്തും പിന്നീട് ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും 31 ഡിഗ്രിയില്‍ തുടര്‍ന്നതിനു ശേഷം ചൊവ്വാഴ്ച്ച അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയും. അടുത്തയാഴ്ച്ചയും കൂടിയ താപനില പ്രതീക്ഷിക്കാം.


  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions