നാട്ടുവാര്‍ത്തകള്‍

എഞ്ചിനില്‍ തീപ്പൊരി; എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിംഗ്

ന്യുഡല്‍ഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് 160-ലധികം ആളുകള്‍ ഉണ്ടായിരുന്ന എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. പൈലറ്റുമാര്‍ക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ആണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രി 9.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലാതെ എല്ലാവരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കിയതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ AI2802 എന്ന എ320 (A320) വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാര്‍ക്ക് ഒരു എന്‍ജിനില്‍ തീപിടിച്ചതായി സൂചന നല്‍കുന്ന ഫയര്‍ ഇന്‍ഡിക്കേഷന്‍ ലഭിക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ എന്‍ജിനില്‍ യഥാര്‍ത്ഥത്തില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions