സിനിമ

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പുതിയ ചെയര്‍മാന്‍മാരായി പരിഗണിക്കുന്നുണ്ട്. 2016-ല്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ മത്സരിച്ച നടന്‍ ജഗദീഷ്, യുഡിഎഫിന് വേണ്ടി ഇത്തവണ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നടന്‍ സലിംകുമാര്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ സജീവ പരിഗണനയിലുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറും പരിഗണനയിലുണ്ട്. സംവിധായകന്‍ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാര്‍ ആയിരുന്നു. അറിയിപ്പില്ലാതെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രേംകുമാര്‍ ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു.

താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് ആണ് സെക്രട്ടറി. അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണന്‍, നിര്‍മാതാവ് ബി. രാകേഷ്, റെജി. എം. ദാമോദരന്‍, ഗായിക സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, , ജി.എസ്. വിജയന്‍, തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍, സംവിധായകന്‍ അമല്‍ നീരദ്, എന്‍. അരുണ്‍, ശ്രീഗണേഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

  • ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; നീന കുറുപ്പ്
  • 'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ
  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions