യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്

ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ പോലീസ്അന്വേഷണവുമായി നീങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതു ഓഫീസില്‍ അച്ചടക്ക ലംഘനം നടത്തിയതിനും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, അഴിമതിക്കും ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് അന്വേഷണം നടത്തുന്നതെന്ന് ഡിറ്റക്ടീവുമാര്‍ പ്രഖ്യാപിച്ചു.

ഔദ്യോഗിക രഹസ്യ രേഖകള്‍ കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിയെന്ന കേസില്‍ മുന്‍ യോര്‍ക്ക് ഡ്യൂക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം ഊര്‍ജ്ജിതമാകുന്നത്. യുകെ ട്രേഡ് പ്രതിനിധിയായി സേവനം നല്‍കവെയാണ് ഈ സംഭവങ്ങള്‍. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന സംശയത്തില്‍ സാക്ഷികളെ കണ്ട് മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇരകളായ അതിജീവിതര്‍ തെളിവുകളുമായി മുന്നോട്ട് വരണമെന്ന് തേംസ് വാലി പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിവിധ തലങ്ങളില്‍ അന്വേഷണം നടത്തേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

ആന്‍ഡ്രൂവിന്റെ മുന്‍ ഭവനമായ റോയല്‍ ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ പോലീസിന് നിര്‍ണ്ണായകമായ രേഖകള്‍ ലഭിച്ചിട്ടുണ്ട്. സാന്‍ഡിഗ്രാം എസ്‌റ്റേറ്റിലെ പുതിയ പ്രോപ്പര്‍ട്ടിയിലും റെയ്ഡ് നടന്നിരുന്നു. ഈ രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള റോളുകള്‍ നിര്‍വ്വഹിക്കാന്‍ മകന് സാധിക്കണമെന്ന് അന്തരിച്ച രാജ്ഞി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ട്രേഡ് പ്രതിനിധിയെന്ന നിലയില്‍ കൈവിട്ട പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആന്‍ഡ്രൂ രഹസ്യ വിവരങ്ങള്‍ എപ്സ്റ്റീന് നല്‍കിയെന്നാണ് ആരോപണം. ഇതിന് പുറമെ യോഗങ്ങളില്‍ യാതൊരു താല്‍പര്യവും കാണിക്കാതെ സ്ത്രീകളെ മാത്രം ശ്രദ്ധിച്ച് തിരിച്ചുവരുന്ന സ്ഥിതി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions