യു.കെ.വാര്‍ത്തകള്‍

രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി


രോഗികളോട് അപമര്യാദയോടും ക്രൂരമായും പെരുമാറിയതായി ചൂണ്ടിക്കാണിച്ചു യുകെ മലയാളിയായ ഡോക്ടറെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് സ്ഥിരമായി പുറത്താക്കി. നേരത്തെ കാര്‍ലൈലിന് സമീപമുള്ള ഹൗട്ടനില്‍ ജോലി ചെയ്തിരുന്ന ഡോ ഷമീര്‍ ചന്ദ്രനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. ഷമീര്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് പറഞ്ഞാണ് ട്രിബ്യൂണലിന്റെ നടപടി.

ഡോ. ഷമീര്‍ പൊതുജനങ്ങള്‍ക്ക് 'ഗുരുതര ഭീഷണി' എന്ന് ട്രിബ്യൂണല്‍ വിലയിരുത്തി. കഴിഞ്ഞ മേയ് 5, 6 തീയതികളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗിന് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.

കേസില്‍, മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുകയും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ക്കും, 16 വയസില്‍ താഴെയുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റത്തിനും ക്രൗണ്‍ കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇരകളെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കോടതി നടപടികളോട് സഹകരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ക്രിമിനല്‍ വിചാരണയ്ക്കിടെ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രോഗികളെ മാനസികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രവൃത്തികളില്‍ ഒരു ഘട്ടത്തിലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

ഭാവിയിലും സമാന കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ആശങ്കയും മെഡിക്കല്‍ രംഗത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇയാളെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് വ്യക്തമാക്കിയ ട്രിബ്യൂണല്‍ അപ്പീല്‍ കാലയളവില്‍ ഇയാള്‍ക്ക് അടിയന്തിര സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തി.
അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് അയച്ച ഇമെയിലില്‍ യുകെയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും തന്റെ ഭാവി തകര്‍ത്തുവെന്നുമാണ് ഡോ. ഷമീര്‍ ആരോപിച്ചത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions