ചരമം

യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം


ലിറ്റല്‍ഹാംപ്ടണില്‍ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെ കുഞ്ഞാണ് ആകസ്മികമായി വിടപറഞ്ഞത്. മാള കുമ്പിടി കുടിലിങ്ങില്‍ കുടുംബാംഗം റോസ് മേരിയാണ് ജെസീക്കയുടെ മാതാവ്. രണ്ടാഴ്ച മുന്‍പ് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ തേടിയിരുന്നതാണ്. എന്നാല്‍ ഉറക്കത്തില്‍ കുട്ടിക്ക് ശ്വാസതടസം ഉണ്ടാകും വിധം ഉള്ള അവസ്ഥയില്‍ എത്തിയതാകാം മരണകാരണം എന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്. കുഞ്ഞിന് അനക്കമില്ലെന്നു കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ എത്തിയാണ് മരണം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ആറാം തിയതി നാട്ടില്‍ എത്തി കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടത്തി തിരിച്ചെത്തിയ കുടുംബത്തെ തേടിയാണ് തീരാ വേദന എത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി മടങ്ങി യുകെയില്‍ എത്തിയത്.

കുടുംബത്തെ തേടി എത്തിയ ദുരന്തത്തില്‍ ഏറെ ദുഖിതരാണ് പ്രദേശ വാസികളായ മലയാളികളും, ജിതിന്റെയും റോസ് മേരിയുടെയും ഉറ്റ ബന്ധുക്കളില്‍ ചിലര്‍ യുകെയില്‍ ഉള്ളതിനാല്‍ കുഞ്ഞിന്റെ സംസ്‌കാരം സംബന്ധിച്ച കാര്യങ്ങളില്‍ ഉടനെ തീരുമാനം ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്.

സൗത്തംപ്ട്ടനിലോ ലണ്ടനിലോ ഉള്ള ഹോസ്പിറ്റലില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ലഭ്യമായാല്‍ മാത്രമേ കുഞ്ഞിന്റെ മരണ കാരണം എന്തെന്ന് അന്തിമമായി കണ്ടെത്താനാകൂ എന്നാണ് കുടുംബത്തിന് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions