യു.കെ.വാര്‍ത്തകള്‍

വരുമാനം ഉയര്‍ന്നില്ലെങ്കില്‍ പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പുമായി നഴ്‌സുമാര്‍



മാന്യമായ രീതിയില്‍ ശമ്പളവര്‍ധന ഇല്ലെങ്കില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ ഭയമില്ലെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സുമാര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ മൂല്യം അനുസരിച്ച് വരുമാനം ഉയര്‍ന്നില്ലെങ്കില്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

സുപ്രധാനമായി കരുതുന്ന പേ റിവ്യൂവില്‍ സദുദ്ദേശത്തോടെയാണ് തങ്ങളുടെ അംഗങ്ങള്‍ പ്രവേശിച്ചത്. എന്നാല്‍ ഇത് അനുസരിച്ച് ആശുപത്രി മാനേജര്‍മാര്‍ പ്രവര്‍ത്തിക്കാന്‍ മടിച്ചാല്‍ സമരം ചെയ്യാന്‍ ഭയക്കുന്നില്ല, ആര്‍സിഎന്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതി വഴിയാണ് ഇംഗ്ലണ്ടിലെ ബാന്‍ഡ് 5 നഴ്‌സുമാരുടെ റോളുകള്‍ പരിശോധിച്ച് ഇവരുടെ ഡ്യൂട്ടികള്‍ അനിവാര്യമായാല്‍ ഉയര്‍ന്ന ശമ്പളമുള്ള ബാന്‍ഡിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നത്.

ദശകങ്ങള്‍ക്കിടെ നഴ്‌സിംഗ് പ്രൊഫഷനെ ഉയര്‍ത്താന്‍ ലഭിച്ച മികച്ച അവസരമായിരുന്നു ഈ വാഗ്ദാനമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും, ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. പുതുതായി യോഗ്യത നേടിയ രജിസ്‌റ്റേഡ് നഴ്‌സുമാരുടെ എന്‍ട്രി ലെവല്‍ റോളാണ് ബാന്‍ഡ് 5 നഴ്‌സ്.

എന്‍എച്ച്എസ് അജണ്ട ഫോര്‍ ചേഞ്ച് പേ സിസ്റ്റം അനുസരിച്ചാണ് ഇത്. എന്നാല്‍ ദശകങ്ങളോളം ഒരേ പോസ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന അനുഭവസമ്പത്ത് ലഭിക്കുന്നതോടെ ഉയര്‍ന്ന ബാന്‍ഡിലേക്ക് മാറാന്‍ അനുമതി കിട്ടണമെന്ന് ആര്‍സിഎന്‍ പറയുന്നു. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആദ്യ വര്‍ഷം 41,000 പൗണ്ട് ശമ്പളം കിട്ടുമ്പോള്‍ നഴ്‌സുമാര്‍ക്ക് 32,000 പൗണ്ടാണ് ലഭിക്കുക.

നഴ്‌സുമാരാകട്ടെ ജീവിതകാലം മുഴുവന്‍ ബാന്‍ഡ് 5-ല്‍ തന്നെ പെട്ട് കിടക്കുന്നു. ഇവരുടെ ശമ്പളവും സാരമായി മാറുന്നില്ല. ഡോക്ടര്‍മാര്‍ക്ക് അതിവേഗം കരിയറില്‍ മുന്നേറാനും, കണ്‍സള്‍ട്ടന്റാകുമ്പോള്‍ 100,000 പൗണ്ട് വരെ വാര്‍ഷിക വരുമാനം നേടാനും സാധിക്കുന്നു.

സ്‌കീം നടപ്പിലാക്കുന്നതിന്റെ അന്തിമ പദ്ധതിക്കായി കാത്തിരിക്കുകയാണ് ആര്‍സിഎന്‍. ഈ സമ്മറില്‍ തന്നെ ഇത് നടപ്പില്‍ വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions