നാട്ടുവാര്‍ത്തകള്‍

വയറുവേദനയ്ക്ക് ചികിത്സയ്ക്ക് വന്ന 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പത്തൊന്‍പതുകാരി നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വയറുവേദന എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശുചിമുറിയില്‍വെച്ച് പ്രസവിച്ച ശേഷം ശേഷം കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

'രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. ആര്‍ത്തവ വേദനയാണ് എന്നാണ് പറഞ്ഞത്. പക്ഷെ വല്ലാത്ത വേദനയുളളതായി കണ്ടു. പെയിന്‍ കില്ലര്‍ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ പെണ്‍കുട്ടി പരിശോധിക്കാന്‍ അനുവദിച്ചില്ല. നിരീക്ഷണത്തിലായിരുന്നു. രാത്രി 12 മണിയോടെ ബാത്ത്റൂമില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചെന്ന് പരിശോധിച്ചപ്പോള്‍ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല. ജനലിന് പുറകില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാരെ വിടുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് ആരോഗ്യവതിയാണ്' എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറയുന്നത്.

  • ലോകകപ്പ് ഫുട്ബാള്‍ കളിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ 19കാരന്‍
  • ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം, ചെയ്സ് മാസ്റ്ററായി കോലി
  • നവീന്‍ ബാബുവിന്റെ മരണം: സിബിഐ വരുന്നു; സിപിഎമ്മിന് തിരിച്ചടി
  • തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച സംഭവം: 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
  • വന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
  • കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് ഇടപെട്ടു നേതൃമാറ്റം, സിദ്ധരാമയ്യ വഴങ്ങി
  • 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍, കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം
  • ഉഗാണ്ടയില്‍ നിന്നെത്തിയ 28-കാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
  • മാസപ്പടി കേസ്: പിണറായിയുടെയും റിയാസിന്റെയും വീടുകളിലടക്കം ഇഡിയുടെ റെയ്ഡ്
  • ലഹരിയെ തുരത്താന്‍ പോലീസിന്റെ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions