യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളി ഡോക്ടര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

യുകെയിലെ മില്‍ട്ടണ്‍ കീന്‍സില്‍ പ്രമുഖ മലയാളി ഡോക്ടറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ചാമ്മ ജോണ്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത് . സംഭവത്തില്‍ 58 കാരനായ ഭര്‍ത്താവിനെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരമാണ് മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ച് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലാകുന്നത്.

വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയും യുകെയില്‍ സ്കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.

എന്‍എച്ച്എസില്‍ ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും കുടുംബജീവിതത്തില്‍ ഭര്‍ ത്താവുമായ കടുത്ത അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി അച്ചാമ്മയുടെ ഉറ്റ ബന്ധുക്കളോട് എത്താന്‍ പോലീസ് പറഞ്ഞിട്ടുണ്ട്.

പ്രാദേശിക ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും ദമ്പതികള്‍ പൊതുവേ മലയാളി സമൂഹത്തില്‍നിന്ന് അകന്നായിരുന്നു ജീവിച്ചിരുന്നതെന്നാണ് അറിയാന്‍ സാധിച്ചത് . അതുകൊണ്ടുതന്നെ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവം പുറംലോകം അറിയാന്‍ വൈകി.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions