യു.കെ.വാര്‍ത്തകള്‍

യുകെയിലെ ട്രെയിന്‍ യാത്രയില്‍ തടസങ്ങളില്ലാതെ ഇനി അതിവേഗ ഇന്റര്‍നെറ്റ്

യുകെയിലെ പ്രധാന റെയില്‍പാതകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി അതിവേഗ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും . രാജ്യത്തെ 1,400-ലധികം ട്രെയിനുകളില്‍ ലോ-എര്‍ത്ത് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ഇന്റര്‍നെറ്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ മൊബൈല്‍ ടവറുകളെ ആശ്രയിച്ചുള്ള 4G, 5G ശൃംഖലയാണ് ട്രെയിനുകളിലെ വൈഫൈയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം വന്നാല്‍ യാത്രയ്ക്കിടെ നേരിടുന്ന 'നെറ്റ്‌വര്‍ക്ക് ബ്ലാക്ക് സ്പോട്ടുകള്‍' കുറയുകയും കൂടുതല്‍ വേഗതയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യും.

ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ തുടങ്ങിയ സര്‍വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് 57 മില്യണ്‍ പൗണ്ടിന്റെ സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. നിലവില്‍ 50-60 ശതമാനം മാത്രം ലഭ്യമാകുന്ന സ്ഥിരതയുള്ള വൈഫൈ സേവനം പുതിയ സംവിധാനത്തിലൂടെ 90 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടര്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അതേസമയം, യാത്രക്കാരുടെ പ്രധാന ആശങ്ക ഇപ്പോഴും ടിക്കറ്റ് നിരക്ക്, തിരക്ക്, സര്‍വീസ് വൈകല്‍ തുടങ്ങിയവയാണെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി . എന്നിരുന്നാലും, മികച്ച ഇന്റര്‍നെറ്റ് സൗകര്യം റെയില്‍ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. യാത്രയ്ക്കിടയിലും തടസ്സമില്ലാതെ ജോലി ചെയ്യാനും വിനോദ സേവനങ്ങള്‍ ഉപയോഗിക്കാനുമാകുന്നതോടെ ബ്രിട്ടനിലെ റെയില്‍ യാത്രയ്ക്ക് പുതിയ മുഖം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions