യു.കെ.വാര്‍ത്തകള്‍

പതിനാറാമത്തെ പണിമുടക്കിന് ഒരുങ്ങി റെസിഡന്റ് ഡോക്ടര്‍മാര്‍ ; ജൂണ്‍ 15 മുതല്‍ 19 വരെ സമരം

ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ സമര പരമ്പര തുടരുന്നു. ശമ്പള വര്‍ദ്ധനവും ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ച് റെസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി രംഗത്ത്. ജൂണ്‍ 15 രാവിലെ മുതല്‍ ജൂണ്‍ 19 രാവിലെ വരെ നാലു ദിവസം പണിമുടക്ക് നടത്തുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. 2023 മാര്‍ച്ചില്‍ ആരംഭിച്ച സമര പരമ്പരയിലെ 16ാമത്തെ പണിമുടക്കാണിത്. ഇതു മൂലം എന്‍എച്ച്എസ് സേവനങ്ങള്‍ വലിയ തോതില്‍ തടസ്സപ്പെടും.
2008-09 മുതല്‍ ഡോക്ടര്‍മാരുടെ ശമ്പള വര്‍ദ്ധനവില്‍ 26 ശതമാനം ഇടിവുണ്ടായെന്നാണ് സമരക്കാരുടെ പരാതി. മെഡിക്കല്‍ സ്‌പെഷ്യാലിറ്റി പരിശീലന സീറ്റുകള്‍ കൂട്ടണമെന്നും ആവശ്യപ്പെടുന്നു.

എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 33.4 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കി. താങ്ങാനാകാത്തതും യാഥാര്‍ത്ഥ്യ ബോധമില്ലാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ.

ആരോഗ്യ വകുപ്പ് വിട്ടു വീഴ്ച ചെയ്യണമെന്നും തങ്ങളുടെ ന്യായമായ അവകാശം സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ ജൂലൈയിലും സമരം നടത്തുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റി ചെയര്‍മാന്‍ ഡോ ജാക്ക് ഫ്‌ലെച്ചര്‍ മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ 7 മുതല്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ 6.59 വരെയാണ് നാല് ദിവസം നീളുന്ന പണിമുടക്ക് അരങ്ങേറുക. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പുരോഗതി ഉണ്ടായില്ലെങ്കിലും ജൂലൈയില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
26% ശമ്പളവര്‍ദ്ധനവ് വേണമെന്നാണ് 75,000 ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബിഎംഎ ആവശ്യപ്പെടുന്നത്. . ഇതുവരെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വെസ് സ്ട്രീറ്റിംഗ് രാജിവെച്ചതോടെ ജെയിംസ് മുറെയാണ് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. സ്ഥാനലബ്ധി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് റസിഡന്റ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions