യു.കെ.വാര്‍ത്തകള്‍

യോഗ ചെയ്യുന്നതിനിടെ ഹൃദയാഘാതം; ഈസ്റ്റ് ഹാമില്‍ മലയാളി യുവതി മരണമടഞ്ഞു

തുടര്‍ച്ചയായ ദിവസങ്ങളില്‍ യുകെ മലയാളി സമൂഹത്തിനു വേദനയായി മരണവാര്‍ത്ത. യോഗ പരിശീലിക്കുന്നതിനിടെ ഈസ്റ്റ് ഹാമില്‍ ഹൃദയാഘാതം സംഭവിച്ച മലയാളി യുവതി മരണമടഞ്ഞു. ഈസ്റ്റ് ഹാമിലെ സിസിലി കൃഷ്ണ(41) യാണ് കഴിഞ്ഞ ദിവസം യോഗ പരിശീലനം നടത്തുമ്പോള്‍ കുഴഞ്ഞുവീണത്.

ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു സിസിലി. ഇതിന്റെ ഭാഗമായി യോഗ പരിശീലനം നടത്തുമ്പോഴാണ് സിസിലി കൃഷ്ണയെ തേടി ഹൃദയാഘാതം എത്തുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകളും ചികിത്സയും തുടങ്ങിയിരിക്കേയാണ് വിധി വില്ലനായത്.

യോഗ പരിശീലനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം സാക്ഷികളാകവേയാണ് സിസിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു നാള്‍ ജീവന് വേണ്ടി പോരാടിയ ശേഷമാണ് മരണത്തിനു കീഴടങ്ങുന്നത്.

സിസിലിയുടെ മാതാപിതാക്കള്‍ അടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുകെയില്‍ കുടിയേറിയവരാണ്. കൊല്ലം സ്വദേശികളാണ് ഈ കുടുംബം. അശോകാണ് സിസിലിയുടെ ഭര്‍ത്താവ്, മക്കള്‍ റയോനും റീസും. ആരോഗ്യ സംരക്ഷണ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് സിസിലി. അപ്രതീക്ഷിതമായുള്ള വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions