യു.കെ.വാര്‍ത്തകള്‍

2030 ല്‍ ആറിലൊന്ന് യുവാക്കള്‍ക്കും പണിയുണ്ടാകില്ല-റിപ്പോര്‍ട്ടുമായി ലേബര്‍ മുന്‍ മന്ത്രി

രാജ്യത്ത് സുപ്രധാന പരിഷ്‌കാരങ്ങള്‍ ഇനിയും നടപ്പായില്ലെങ്കില്‍ യുവാക്കള്‍ക്കളുടെ ഭാവി അപകടത്തിലാവുമെന്ന മുന്നറിയിപ്പുമായി സുപ്രധാന റിപ്പോര്‍ട്ട്. 2030 എത്തുന്നതോടെ 25% യുവാക്കള്‍ക്കും ജോലിയും, വിദ്യാഭ്യാസവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരമൊരു തലമുറയെ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ 1.25 മില്ല്യണ്‍ യുവാക്കള്‍ ഈ അവസ്ഥയിലേക്ക് എത്തുമെന്നാണ് പറയുന്നത്.

യുവാക്കളും, പ്രായമായവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് വരികയാണ്. ഇത് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ പരിഷ്‌കരിച്ച്, ഹെല്‍ത്ത് സര്‍വ്വീസ്, വെല്‍ഫെയര്‍ സിസ്റ്റം, തൊഴില്‍ വിപണി എന്നിവിടങ്ങളും പൊൡച്ചെഴുതണമെന്നാണ് റിവ്യൂവിന് നേതൃത്വം നല്‍കിയ അലന്‍ മിലിബേണ്‍ വ്യക്തമാക്കുന്നത്. ഇത്രയേറെ യുവാക്കള്‍ സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നത് സംബന്ധിച്ചാണ് പരിശോധന നടത്തിയത്.

ഹെല്‍ത്ത്, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ സാരമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കാനും, എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് മുന്‍ ലേബര്‍ ഹെല്‍ത്ത് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്. വെല്‍ഫെയര്‍ സ്റ്റേറ്റ് സംവിധാനം ജനങ്ങളെ മടിയന്‍മാരാക്കുന്നുവെന്നും, ഇത് ഒഴിവാക്കാന്‍ നടപടി വേണമെന്നുമാണ് ആവശ്യപ്പെടുക.

യുവാക്കള്‍ പരാജയപ്പെടുന്നതല്ല, സിസ്റ്റമാണ് അവരെ പരാജയപ്പെടുത്തുന്നത്. വിദ്യാഭ്യാസം, ഹെല്‍ത്ത്, വെല്‍ഫെയര്‍ എന്നിങ്ങനെ എല്ലാ സിസ്റ്റവും ഇവരെ ലേബര്‍ വിപണിയില്‍ എത്തിക്കുന്നതില്‍ പരാജയമാണ്, അദ്ദേഹം പറഞ്ഞു. എന്നാല്‍ വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ ലേബര്‍ എംപിമാരെ പറഞ്ഞ് മനസ്സിലാക്കി നടപ്പിലാക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. ബ്രിട്ടനിലെ തൊഴിലില്ലായ്മ കൊവിഡ് മഹാമാരി മുതല്‍ വന്‍തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions