നാട്ടുവാര്‍ത്തകള്‍

തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച സംഭവം: 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാന്‍ഡ് ചെയ്തത്.

പ്രതികള്‍ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

അതേസമയം, കേസിലെ മുഖ്യപ്രതിയായ വട്ടിയൂര്‍ക്കാവ് സ്വദേശി ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ ദിനകറാണ് കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത്. വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് ദിനകര്‍.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions