യു.കെ.വാര്‍ത്തകള്‍

യുവ തൊഴിലില്ലായ്മ പ്രതിസന്ധി: മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മുന്‍ സിഇഒ സര്‍ക്കാര്‍ ഉപദേഷ്ടാവ്

യുകെയില്‍ രൂക്ഷമാകുന്ന യുവ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍ . പ്രമുഖ റീട്ടെയില്‍ ശൃംഖലയായ മാര്‍ക്ക്‌സ് ആന്‍ഡ് സെപ്ന്‍സറുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ബോളണ്ടിനെ തൊഴില്‍ വിഷയങ്ങളിലെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചു. 2010 മുതല്‍ 2016 വരെ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിനെ നയിച്ച ബൊളാന്‍ഡ്, രാജ്യത്തെ പ്രമുഖ വ്യവസായ നേതാക്കളുടെ ഉച്ചകോടിക്ക് നേതൃത്വം നല്‍കും. അടിയന്തര ഇടപെടലില്ലെങ്കില്‍ രാജ്യം കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഈ നിയമനം.

നിലവില്‍ 16 മുതല്‍ 24 വയസ് വരെയുള്ള ഏകദേശം 10 ലക്ഷം യുവാക്കള്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ മേഖലയിലോ പരിശീലന പരിപാടികളിലോ ഇല്ല. മുന്‍ ആരോഗ്യ സെക്രട്ടറി അലന്‍ മില്‍ബന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം, ശക്തമായ നടപടികളില്ലെങ്കില്‍ 2030-കളോടെ ഈ എണ്ണം 12.5 ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ട്.

ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷനേഴ്‌സ് വകുപ്പിന്റെ ലീഡ് നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറായും ബൊളാന്‍ഡിനെ നിയമിച്ചു. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന മൂവ്‌മെന്റ് ടു വര്‍ക്ക്എന്ന ചാരിറ്റി സംഘടനയുമായി അദ്ദേഹം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്. ഈ കൂട്ടായ്മയിലൂടെ ഇതിനകം 2 ലക്ഷത്തിലധികം തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ജോലി ലഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധ മേഖലകളിലെ സിഇഒമാരുമായി ചേര്‍ന്ന് യുവാക്കള്‍ക്ക് തൊഴില്‍ ര സൃഷ്ടിക്കുകയും തൊഴിലില്ലായ്മയുടെ ദീര്‍ഘകാല വെല്ലുവിളി നേരിടുകയും ചെയ്യുന്നതാണ് ബൊളാന്‍ഡിന്റെ പ്രധാന ദൗത്യം.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions