യു.കെ.വാര്‍ത്തകള്‍

എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്

മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവിയിലേക്ക് എത്താനുള്ള പോരാട്ടത്തിലാണ് . സ്റ്റാര്‍മര്‍ ക്യാബിനറ്റില്‍ നിന്നും രാജിവെച്ച എംപി ഇപ്പോള്‍ തന്റെ പ്രധാനമന്ത്രിയുടെ നിലപാടുകളില്‍ നിന്നും അകലം പാലിക്കാനുള്ള ശ്രമത്തിലാണ്. ലേബര്‍ ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് താന്‍ നേതൃപദവിയില്‍ എത്തിയാല്‍ വെട്ടിക്കുറയ്ക്കുമെന്നാണ് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കിയിട്ടുള്ളത്.

കൂടാതെ യുവാക്കളെ ജോലിക്കായി എടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇന്‍സെന്റീവുകള്‍ നല്‍കാനും അദ്ദേഹം പദ്ധതിയിടുന്നു. എണ്ണ കമ്പനികളില്‍ നിന്നും കൂടുതല്‍ നികുതി കണ്ടെത്താനും നീക്കമുണ്ട്. ഇതിനായി നോര്‍ത്ത് സീയില്‍ പുതിയ എണ്ണ, ഗ്യാസ് ഡ്രില്ലിംഗ് അനുവദിക്കുമെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സ്ട്രീറ്റിംഗ് വ്യക്തമാക്കി.

കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന്റെ നയങ്ങളില്‍ നിന്നും അകലം പാലിക്കുന്ന നിലപാടാണ് സ്ട്രീറ്റിംഗ് ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. ലേബര്‍ നേതൃപോരാട്ടം ഉണ്ടായാല്‍ സ്റ്റാര്‍മര്‍ക്കെതിരെ മത്സരിക്കാനുണ്ടാകുമെന്ന് മുന്‍ മന്ത്രി പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ രാജ്യത്തെ തിരികെ കെട്ടാനും, ധനികര്‍ക്ക് നികുതി ഏര്‍പ്പെടുത്താനും ഇദ്ദേഹത്തിന് പരിപാടിയുണ്ട്.

ഇതിനിടയിലാണ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് എന്ന ആശയം സ്ട്രീറ്റിംഗ് മുന്നോട്ട് വെയ്ക്കുന്നത്. അധികാരത്തിലെത്തിയ ശേഷം ആദ്യ ബജറ്റില്‍ തന്നെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 13.8 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും, ഇത് അടയ്‌ക്കേണ്ട ശമ്പളപരിധി 9100 പൗണ്ടില്‍ നിന്നും 5000 പൗണ്ടായി കുറയ്ക്കുകയും ചെയ്തു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions