യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍

യുകെയിലെ ഭവനവിപണി വലിയൊരു വഴിത്തിരിവിലാണ്. യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ, ഈ വര്‍ഷം ആദ്യമായി യുകെയിലെ ഭവനവില താഴ്ന്നു. പലിശ നിരക്കുകള്‍ ഉയരുന്നത് മൂലമാണ് മേയ് മാസത്തില്‍ വിലയെ ബാധിച്ചിരിക്കുന്നത്.

മേയ് മാസത്തില്‍ വീടുകളുടെ ശരാശരി വിലയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 0.6% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ വിലയേക്കാള്‍ 1.7% വില കൂടുതലുമാണ്. ഇപ്പോഴത്തെ ശരാശരി യുകെ ഭവനവില 278,024 പൗണ്ടാണ്. എന്നാല്‍ വാര്‍ഷിക വില വളര്‍ച്ച 3 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സമ്മാനിച്ച അനിശ്ചിതാവസ്ഥ വിപണിയുടെ ചലനത്തെ ബാധിച്ചതായി നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഉയരുന്ന എണ്ണ വിലയും, വിപണിയിലെ പലിശ നിരക്കുകളും വെല്ലുവിളിയാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുകയാണ്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ നിരക്ക് മേയ് അവസാനത്തില്‍ 5.68 ശതമാനത്തിലാണ്. അഞ്ച് വര്‍ഷത്തെ നിരക്കുകള്‍ 5.63 ശതമാനത്തിലാണെന്നും മണിഫാക്ട്‌സ് കണക്കാക്കുന്നു.

സാധാരണ ഭവനവിപണി ഉഷാറാകുന്ന ഘട്ടത്തിലാണ് ഈ മെല്ലെപ്പോക്കെന്ന് നേഷന്‍വൈഡ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഭവനവില ഈ വര്‍ഷം താഴുമെന്ന് നേരത്തെ സാവില്‍സ് പ്രവചിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ മനോഭാവം മാറ്റിയെന്നാണ് സാവില്‍സ് പറയുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions