യു.കെ.വാര്‍ത്തകള്‍

ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്

ഉഷ്ണതരംഗത്തിന് വിരാമം കുറിച്ച് യുകെയില്‍ ഈയാഴ്ച ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും എത്തുമെന്ന് മുന്നറിയിപ്പ്. ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഈ സമയങ്ങളില്‍ കൂടുതല്‍ തീവ്രമാകും എന്ന് എന്‍ എച്ച് എസ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഈ ലക്ഷണങ്ങളെ തീവ്രമാക്കുകയും, കൂടുതല്‍ തവണ ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടി വരികയും ചെയ്താല്‍ ഉടനടി നിങ്ങളുടെ ജി പിയുമായോ 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇന്‍ഹേലര്‍ ഉപയോഗിക്കണം എന്ന് നിങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും അത് ഉപയോഗിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. അത് എപ്പോഴും കൂടെകരുതാന്‍ മറക്കുകയുമരുത്. ആസ്തമ, സി ഒ പി ഡി തുടങ്ങിയവയുള്ളവര്‍ക്ക് ഏറെ സഹായകരമാണ് ഇന്‍ഹേലര്‍. യു കെയില്‍ ഏകദേശം 72 ലക്ഷത്തോളം ആസ്ത്മ രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇടിയും മഴയും, കാറ്റുമൊക്കെയുള്ള കാലാവസ്ഥയില്‍ ആസ്ത്മ ഗുരുതരമായ നിലയിലേക്ക് ഉയരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതിയിരിക്കുക. ഇത്തരം കാലാവസ്ഥയില്‍ കഴിയുന്നതും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ജനലുകളും വാതിലുകളും അടച്ചിടാന്‍ ശ്രദ്ധിക്കുകയും വേണം.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions