യു.കെ.വാര്‍ത്തകള്‍

ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്

ലോകത്തിലെ വികസിത സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനെ ബ്രിട്ടന്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന മിനിമം വേജിന്റെ പേരില്‍ രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുചാട്ടം നടത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം 4.8 ശതമാനത്തിലേക്ക് ഉയര്‍ന്ന തൊഴിലില്ലായ്മ ഈ വര്‍ഷം 5.5 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നത്. ജി7 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും വേഗത്തിലാണ് വര്‍ദ്ധിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ വളര്‍ച്ച 1 ശതമാനത്തില്‍ താഴെയാണെന്നതും പ്രതിസന്ധിയാണ്. തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വളരെ കുറവാണെന്നതും ഇത് പ്രധാനമായും ബാധിക്കുന്നത് മിനിമം വേജ് ഉയര്‍ത്തിയ നടപടിയെ ബാധിക്കുന്ന മേഖലകളിലാണെന്നതും ശ്രദ്ധേയമാണ്.

യുകെയിലെ യുവാക്കള്‍ക്കിടയില്‍ തൊഴില്ലായ്മ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്‍ ലേബര്‍ മന്ത്രി അലന്‍ മില്‍ബേണ്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു മില്ല്യണോളം 16 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവര്‍ വിദ്യാഭ്യാസവും, തൊഴിലും, ട്രെയിനിംഗും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍.

ഇതിനിടെ സീറോ-അവര്‍ കോണ്‍ട്രാക്ട് നിയന്ത്രിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി മുന്നോട്ട് പോയാല്‍ സീസണല്‍ റോളുകള്‍ ഇല്ലാതാകുമെന്ന് ആശങ്കയുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions