യു.കെ.വാര്‍ത്തകള്‍

ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി

ടി വി ലൈസന്‍സ് ഫീസ് വീണ്ടും ഉയര്‍ത്താന്‍ ബിബിസി. പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക സമ്മര്‍ദ്ദം മറികടക്കുന്നതിനായി അടുത്ത വര്‍ഷം ഫീസ് 191 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ നിര്‍ദ്ദേശം നടപ്പിലാവുകയാണെങ്കില്‍, പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ചാര്‍ജ്ജുകളുടെ കാര്യത്തില്‍ ഏറ്റവും അധികം നിരക്ക് ഈടാക്കുന്ന, യൂറോപ്പിലെ രണ്ടാമത്തെ രാജ്യമായി മാറും ബ്രിട്ടന്‍. പ്രതിവര്‍ഷം 317 പൗണ്ട് ടെലിവിഷന്‍ ഫീസ് ഈടാക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.

നിലവില്‍ ജര്‍മ്മനി ഈടാക്കുന്നത് പ്രതിവര്‍ഷം 190 പൗണ്ടാണ്. അടുത്തവര്‍ഷം ബ്രിട്ടന്‍ ടി വി ഫീസ് 191 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കുകയും, ജര്‍മ്മനി ഇതേ നിരക്ക് തുടരുകയും ചെയ്താല്‍, പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഫീസിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്തെത്തും. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ടി വി ലൈസന്‍സ് ഫീസില്‍ 5.50 പൗണ്ടിന്റെ വര്‍ദ്ധനവ് വരുത്തി 180 പൗണ്ട് ആക്കിയത്. വാര്‍ത്ത പുറത്തു വന്നതോടെ ജനങ്ങള്‍ അതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ലൈസന്‍സ് വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയുമാണ്. ഇത് ബി ബി സിക്ക് മേല്‍ കനത്ത സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions