യു.കെ.വാര്‍ത്തകള്‍

ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി

മയക്ക് മരുന്നിനു അടിമയായ 22 കാരന്‍ ലക്കും ലഗാനും ഓടിച്ച കാര്‍ ഇടിച്ചു ഇന്ത്യയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി അനീഷ ചക്രബര്‍ത്തി(28)ക്ക് ബര്‍മിങ്‌ഹാമില്‍ ദാരുണാന്ത്യം. ബര്‍മിങ്ഹാമില്‍ ജിമ്മി സ്പൈസ് റസ്റ്ററന്റില്‍ താത്കാലിക ജോലി ചെയ്തിരുന്ന അനീഷയെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചതോടെ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മാര്‍ക്കറ്റിംഗ് പഠിക്കാന്‍ എത്തിയ അനീഷ പഠിച്ച കോഴ്സിന് ചേരുന്ന ജോലി അന്വേഷിക്കവേയാണ് മരണം അപകടത്തിന്റെ രൂപത്തില്‍ എത്തിയത്. റസ്‌റോറന്റിലെ ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. മെയ് 30 ന് പുലര്‍ച്ചെ 2.30 ന് ഡാര്‍ട്ട്മൗത്ത് മിഡില്‍വേയില്‍ വെച്ച് അമിതവേഗതയില്‍ എത്തിയ ഒരു കറുത്ത ഓഡി ആര്‍എസ്‌ക്യു8 കാര്‍ അനീഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


അനീഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ശവസംസ്‌കാരച്ചെലവുകള്‍ വഹിക്കുന്നതിനുമായി ഫണ്ട്റൈസിംഗ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയണ്. അനീഷ ജോലി ചെയ്തിരുന്ന റസ്‌റ്റോറന്റ ഉടമ ആരംഭിച്ച അപ്പീലില്‍ ഇതുവരെ എത്തിയത് 17000 പൗണ്ടാണ്.

സംഭവത്തില്‍ അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ഉപയോഗം എന്നിവയിലൂടെ മരണത്തിന് കാരണക്കാരനായി എന്ന സംശയത്തിന്റെ പേരില്‍ 22 വയസ്സുള്ള ഒരാളെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ ഉള്‍പ്പെടെ, വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions