യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു

ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ യുകെയിലെ ഭവനവില തുടരെ മൂന്നാം മാസവും വീണു. യുദ്ധം മൂലം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതാണ് പ്രധാന കാരണം. ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും, ഡിമാന്‍ഡിനെ ബാധിക്കുകയുമാണ്.

രാജ്യത്തെ ശരാശരി ഭവനവില മേയില്‍ 0.1% താഴ്ന്ന് 298,806 പൗണ്ടിലേക്ക് എത്തി. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഭവനവില ഇടിയുന്നതെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി. മേയില്‍ നിരക്ക് വര്‍ദ്ധനവിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് തിരിച്ചടി. ഏപ്രില്‍ മാസത്തില്‍ 0.1 ശതമാനവും, മാര്‍ച്ചില്‍ 0.5 ശതമാനവും നിരക്ക് താഴ്ന്നിരുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ അനിശ്ചിതാവസ്ഥ പ്രോപ്പര്‍ട്ടി വിലയെ ബാധിക്കുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജ് മേധാവി അമാന്‍ഡ് ബ്രൈഡന്‍ പറഞ്ഞു. അടുത്തിടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറഞ്ഞിരുന്നെങ്കിലും, ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വീട് വാങ്ങുന്നവര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും, ഡിമാന്‍ഡ് താഴുകയുമാണ്, അവര്‍ വിശദീകരിച്ചു.

എന്നിരുന്നാലും വാര്‍ഷിക ഭവനവില 0.5 ശതമാനം വര്‍ദ്ധിച്ചതായി ഹാലിഫാക്‌സ് പറഞ്ഞു. മോര്‍ട്ട്‌ഗേജുകളിലെ പലിശ നിരക്കുകള്‍ കരുത്താര്‍ജ്ജിച്ച് നില്‍ക്കുകയാണെങ്കിലും വരും മാസങ്ങളിലും ഭവനവില താരതമ്യേന മെച്ചപ്പെട്ട നിലയില്‍ തുടരുമെന്നാ് പ്രതീക്ഷിക്കുന്നത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സമ്മാനിച്ച അനിശ്ചിതാവസ്ഥ വിപണിയുടെ ചലനത്തെ ബാധിച്ചതായി നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഉയരുന്ന എണ്ണ വിലയും, വിപണിയിലെ പലിശ നിരക്കുകളും വെല്ലുവിളിയാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുകയാണ്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ നിരക്ക് മേയ് അവസാനത്തില്‍ 5.68 ശതമാനത്തിലാണ്. അഞ്ച് വര്‍ഷത്തെ നിരക്കുകള്‍ 5.63 ശതമാനത്തിലാണെന്നും മണിഫാക്ട്‌സ് കണക്കാക്കുന്നു.

സാധാരണ ഭവനവിപണി ഉഷാറാകുന്ന ഘട്ടത്തിലാണ് ഈ മെല്ലെപ്പോക്കെന്ന് നേഷന്‍വൈഡ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഭവനവില ഈ വര്‍ഷം താഴുമെന്ന് നേരത്തെ സാവില്‍സ് പ്രവചിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ മനോഭാവം മാറ്റിയെന്നാണ് സാവില്‍സ് പറയുന്നത്.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions