യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി സിസേറിയന്‍ വഴി! അമിതവണ്ണവും പ്രധാന തലവേദന

ഇംഗ്ലണ്ടില്‍ നടക്കുന്ന നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി ഓപ്പറേഷന്‍ വഴിയാണ് നടത്തുന്നതെന്ന് പുതിയ കണക്കുകള്‍. അമ്മമാര്‍ക്ക് പ്രായമേറുന്നതും, അമിതവണ്ണവും, മറ്റേണിറ്റി കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളും ചേര്‍ന്നാണ് ഈ അവസ്ഥ സമ്മാനിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തുന്ന എമര്‍ജന്‍സി സിസേറിയന്‍ ഓപ്പറേഷനുകളുടെ നിരക്ക് ഉയര്‍ന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. പ്ലാന്‍ ചെയ്യാത്ത സര്‍ജറികളുടെ എണ്ണത്തില്‍ എട്ട് ശതമാനം പോയിന്റ് വര്‍ദ്ധനവുണ്ട്. ഇലക്ടീവ് സിസേറിയന്റെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്.

42 രാജ്യങ്ങളിലെ സിസേറിയന്‍ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ഇംഗ്ലണ്ട് 14-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2025 ആകുമ്പോള്‍ 9-ാം സ്ഥാനത്തായി. ഓരോ പ്രസവത്തിനും സുരക്ഷിതമായ രീതി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

ഏറ്റവും അടിയന്തരമായി വേണ്ടിവരുന്നതാണ് എമര്‍ജന്‍സി സി-സെക്ഷനുകള്‍. കുഞ്ഞിന്റെയോ, അമ്മയുടേയോ ജീവന് ഭീഷണി നേരിടുമ്പോഴാണ് ഇത് വേണ്ടിവരുന്നത്. പ്രായം കൂടിയ സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ നിരവധി സങ്കീര്‍ണ്ണതകള്‍ നേരിടേണ്ടി വരുന്നുണ്ട്.

ഇതാണ് ഇവര്‍ക്ക് സി-സെക്ഷന്‍ നിര്‍ദ്ദേശിക്കുന്നതിലേക്ക് നയിക്കുന്നത്. അതേസമയം ഈ വിധത്തില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ അമിതവണ്ണം, അലര്‍ജികള്‍, ആസ്ത്മ എന്നിവ രൂപപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions