യു.കെ.വാര്‍ത്തകള്‍

14 കാരിയെ ഓണ്‍ലൈനിലൂടെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിന്റെ വീഡിയോ പുറത്ത്

ബ്രിട്ടനില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയില്‍ 14 കാരിയെ ഓണ്‍ലൈനിലൂടെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 27 കാരനായ പ്രവ്‌ന ഭട്ട് എന്നയാളാണെന്നാണ് വീഡിയോയില്‍ പറയുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് മാപ്പു പറയുകയും 'ഇത് ആദ്യമായാണ്, ഇനി ആവര്‍ത്തിക്കില്ല, ഒരു അവസരം കൂടി തരൂ' എന്ന് അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

മൂന്നു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തിയ ഭട്ട്, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വിസയില്‍ തുടരുകയായിരുന്നു. പെണ്‍കുട്ടിയുടേതെന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സന്ദേശങ്ങള്‍ അയച്ചതായി യുവാവ് സമ്മതിക്കുന്നതായും ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ പണം ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. സംഭവത്തിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വീഡിയോയില്‍ പലവട്ടം പൊലീസിനെ അറിയിക്കരുതെന്ന് യുവാവ് അഭ്യര്‍ത്ഥിക്കുന്നതും കാണാം.

സംഭവത്തില്‍ ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ടോയെന്നും ബ്രിട്ടീഷ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും ഇതുവരെ വ്യക്തമമായിട്ടില്ല. വീഡിയോ വൈറലായതോടെ ബ്രിട്ടനില്‍ ഇത്തരത്തിലുള്ള ഓപ്പറേഷനുകളെ കുറിച്ചും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions