യു.കെ.വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയെച്ചൊല്ലി ലണ്ടനില്‍ 'തര്‍ക്കം'; സൂര്യകാന്ത് മിശ്രയോട് ചോദ്യവുമായി സദസ്; മൈക്ക് ഓഫാക്കി മോഡറേറ്റര്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ ചൊല്ലി ലണ്ടനിലും 'തര്‍ക്കം'. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത പരിപാടിയിലാണ് സംഘാടകരും സദസിലുള്ള ചിലരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. ജൂണ്‍ നാലിനായിരുന്നു സംഭവം. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലോ' എന്ന വിഷയത്തില്‍ സൂര്യകാന്ത് മിശ്ര അഭിസംബോധന ചെയ്യുന്ന ചോദ്യോത്തര വേളയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ഉയരുകയായിരുന്നു.

'ഇന്ത്യയില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ക്കും വിമതാഭിപ്രായങ്ങള്‍ക്കും എതിരായ സമീപനം കൂടുതലാണ്. ഈ കടുത്ത സമീപനത്തിന്റെ ചില പ്രതിഫലനങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിലും കണ്ടു. ആ പ്രസംഗം വ്യാപകമായി പ്രചരിക്കുണ്ട്', എന്നായിരുന്നു സദസില്‍ നിന്നുള്ള ഒരാള്‍ ഉന്നയിച്ചത്. മറ്റൊരാള്‍ സുര്യകാന്ത് മിശ്ര മെയ് 15ന് നടത്തിയ കോക്രോച്ച് ജനതാപാര്‍ട്ടിയെക്കുറിച്ച് നേരിട്ടും ചോദ്യം ചോദിച്ചു. പിന്നാലെ മോഡറേറ്റര്‍ ഇടപെടുകയായിരുന്നു.

വിഷയത്തില്‍ നിന്നും മാറിയുള്ള ചോദ്യം അനുവദിക്കില്ലെന്ന് മോഡറേറ്റര്‍ ഇടപെട്ട് സദസിനെ അറിയിച്ചോടെ സദസില്‍ നിന്നുള്ള ചിലര്‍ എഴുന്നേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും സംയമനം പാലിക്കണമെന്ന് അറിയിച്ച മോഡറേറ്റര്‍ സെഷന്‍ അവസാനിപ്പിച്ച്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഇത്തരം അസഭ്യമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയത്. ജനാധിപത്യ സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. വിനയപൂര്‍വ്വവും ആദരവോടെയുമായിരിക്കണം ഇത് പ്രകടിപ്പിക്കേണ്ടതെന്നും ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.

യുവാക്കളെ പാറ്റകളോട് ഉപമിച്ചുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കോക്രോച്ച് ജനതാപാര്‍ട്ടിയുടെ ഉയര്‍ച്ച. കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജിജികളുമാണ്' എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions