യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു


എന്‍എച്ച്എസില്‍ നീണ്ട കാത്തിരിപ്പു മൂലം ബ്രിട്ടീഷ് ജനത മറ്റുവഴികള്‍ തേടുന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനും, യുകെയിലെ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ഉയര്‍ന്ന ചെലവ് ഒഴിവാക്കാനുമാണ് ഈ നീക്കം നടത്തുന്നത്.

ബ്രിട്ടനിലെ പ്രൈവറ്റ് മേഖലയുടെ പകുതി നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുണ്ട്. കുറഞ്ഞ വിമാന നിരക്കും ഇതിന് സഹായകമാണ്. ചികിത്സയ്‌ക്കൊപ്പം കുടുംബത്തെ കൂടെ കൂട്ടി ഒരു ഹോളിഡേ ട്രിപ്പ് കൂടിയാണ് ഇവര്‍ നടത്തുന്നത്. 2024-ല്‍ 520,000-ലേറെ യുകെ രോഗികളാണ് വിദേശത്ത് പണം നല്‍കി ചികിത്സ നേടിയത്. മൂന്ന് വര്‍ഷത്തിനിടെ 50 ശതമാനം വര്‍ദ്ധനവാണ് ഇത്.

സര്‍ജറിയും, ഹോളിഡേയും ഒരുമിച്ച് ലഭിക്കാനായി തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണമേറിയതായി വിദേശത്തുള്ള ആശുപത്രികളില്‍ ചികിത്സ നേടാന്‍ സഹായിക്കുന്ന മൈ മെഡിക്കല്‍ ഗേറ്റ്‌വെ പറയുന്നു. ചികിത്സാ സമയത്ത് കുടുംബം കൂടെ ഉണ്ടാകുകയും, അവര്‍ക്കൊരു അവധിക്കാലവും ഇതുവഴി നേടാമെന്നതാണ് ട്രെന്‍ഡായി മാറുന്നത്.

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.11 മില്ല്യണിലാണ്. ആയിരക്കണക്കിന് രോഗികളാണ് വേദന സഹിച്ച് ജീവിക്കുന്നത്. യുകെയില്‍ ചികിത്സ താങ്ങാന്‍ കഴിയാത്ത നിലയില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ജോലി ചെയ്യാനും കഴിയുന്നില്ല.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions