യു.കെ.വാര്‍ത്തകള്‍

ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി

സൗത്താംപ്റ്റണ്‍ നഗരത്തില്‍ വിദ്യാര്‍ഥിയായ ഹെന്റി നോവാക്കിന്റെ കൊലപാതക കേസില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കുകൂടി പൊലീസ് കുറ്റം ചുമത്തി. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം 11 ആയി. കെവിന്‍ റീവ്‌സ്, ആന്‍ഡ്രൂ റിഡെറ്റ്, ഹാരി വാര്‍നി, ടെയ്‌ലര്‍ ഗ്രണ്ടി, ഡില്ലന്‍ ക്രോഫോര്‍ഡ് എന്നിവര്‍ക്ക് അക്രമാസക്തമായ കലാപത്തില്‍ പങ്കെടുത്തതിന് കുറ്റം ചുമത്തിയപ്പോള്‍, ആന്‍ഡ്രൂ സമ്മര്‍ഹെയ്‌സിനെതിരെ കലാപക്കുറ്റത്തിനൊപ്പം പൊതുസ്ഥലത്ത് ആക്രമണായുധങ്ങള്‍ കൈവശം വച്ചതിനും കേസെടുത്തു.

23-കാരനായ വിക്രം ദിഗ്വയ്ക്ക് ഹെന്റി നൊവാക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവും കുറഞ്ഞത് 21 വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു.

നൊവാക്ക് ബോധരഹിതനാകുന്നതിന് തൊട്ടുമുമ്പ് പൊലീസ് കൈവിലങ്ങ് അണിയിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ബോഡി-ക്യാം വീഡിയോ പുറത്തുവന്നതോടെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. തുടക്കത്തില്‍ സമാധാനപരമായിരുന്ന പ്രതിഷേധം പിന്നീട് ഡിഗ്വ താമസിച്ചിരുന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയതോടെ അക്രമാസക്തമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.

കലാപത്തിനിടെ 11 പൊലീസുകാര്‍ക്കും ഒരു പൊലീസ് നായയ്ക്കും പരിക്കേറ്റതായി അലെക്‌സിസ് ബൂണ്‍ അറിയിച്ചു. നഗരത്തിലെ ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും റോഡുകളില്‍ കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധത്തില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ജസ്റ്റിസ് ഫോര്‍ ഹെന്‍ട്രി നോവാക്ക് എന്ന പേരില്‍ നടന്ന പ്രതിഷേധത്തില്‍ ചിലര്‍ പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വിവിധ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions