സിനിമ

നഴ്സുമാരുടേത് ലൈംഗികവത്കരിക്കപ്പെട്ട തൊഴില്‍; വിവാദ പരാമര്‍ശവുമായി നടി കങ്കണ

ഇന്ത്യയിലെ നഴ്സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്സുമാരുടേത് ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും എംപിയുമായ കങ്കണ റാണട്ട് . ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്സുമാരുടെ രീതിയാണ് പിന്ന് വെച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇതിനെ പല ബിജെപി നേതാക്കളും പിന്തുണച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ആശുപത്രികളാണ് ആദ്യം മാറ്റേണ്ടതെന്നാണ് വിമര്‍ശനം.

പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മനോജ് തപാഡിയയുടെ 'ഭാരത് ഭാഗ്യ വിധാത'യില്‍ 2008 ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാമ ആശുപത്രിയിലെ നഴ്‌സായി കങ്കണ വേഷമിടുന്നുണ്ട്. ഇത് എളുപ്പമുള്ള ഒരു തൊഴിലല്ലെന്നും ശമ്പള ഘടന മുതല്‍ യൂണിഫോം വരെ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ വാദിച്ചു.

'ആളുകള്‍ക്ക് അവരോട് തോന്നുന്ന വികാരത്തിലാണ് മാറ്റം വരേണ്ടത്. ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണിത്. ഹാലോവീനില്‍ ആളുകള്‍ നഴ്‌സിന്റെ വേഷം ധരിക്കുകയും അവരെ കളിയാക്കുകയും ചെയ്യുന്നു. അവര്‍ക്ക് ശമ്പളം കുറവാണ്, അമിത ജോലിഭാരമുണ്ട്,' കങ്കണ പറഞ്ഞു. നഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല. വാച്ച്മാന്‍മാരുടെയും ക്ലീനിംഗ് സ്റ്റാഫിന്റെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. നഴ്‌സുമാരുടെ വസ്ത്രധാരണരീതി ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം, അതിനു മുകളില്‍ ധരിക്കാന്‍ ഒരു കോട്ട് മാത്രമേ അവര്‍ക്ക് ലഭിക്കൂ. പക്ഷേ, നമ്മുടെ നഴ്‌സുമാര്‍ക്ക് അങ്ങനെയല്ല. അതിനൊരു വിദേശ ലുക്കാണെന്നും നടി പറഞ്ഞു.

സിനിമയില്‍ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം സത്യസന്ധതയോടും അന്തസ്സോടും കൂടിയാണ് പ്രവര്‍ത്തിച്ചത്. എനിക്ക് വ്യക്തിപരമായി തോന്നുന്നത് യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക് ആണെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിലെയും രണ്ടാം ലോക മഹായുദ്ധത്തിലെയും യുഎസ് നാവികസേനയുടെ സ്വാധീനത്തില്‍ നഴ്‌സുമാര്‍ പിന്നുകളും തൊപ്പികളും ബെല്‍റ്റുകളും ധരിച്ചിരുന്നു. യൂണിഫോമില്‍ മാറ്റം വരുത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു.

ഏത് തരത്തിലുള്ള യൂണിഫോം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നഴ്‌സുമാരോട് ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തന്റെ സിനിമയ്ക്ക് കഴിയുമെന്നും പ്രേക്ഷകര്‍ക്ക് നഴ്‌സുമാരെ വളരെ വ്യത്യസ്തമായി കാണാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions