യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം

ലണ്ടന്‍: കുട്ടികളുടെ ഫോണടക്കമുള്ള ഉപകരണങ്ങളില്‍ നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും സ്വമേധയാ തടയുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഡിഫോള്‍ട്ടായി സജ്ജമാക്കാന്‍ ടെക് ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം. ഇതിനായി മൂന്ന് മാസത്തെ സമയപരിധി നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കുട്ടികള്‍ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ സ്വയം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെന്‍ഡല്‍ വ്യക്തമാക്കി.'കുട്ടികളുടെ സുരക്ഷയില്‍ വലിയ ടെക് കമ്പനികള്‍ ഇനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം' എന്ന മുന്നറിയിപ്പോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇവരുടെ സംവിധാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കോടിക്കണക്കിന് കുട്ടികളുടെ ഡിജിറ്റല്‍ അനുഭവത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന മോളി റോസ് ഫൗണ്ടേഷന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടത്തുന്നതിന് പകരം വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടുതല്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

കൂടാതെ , 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുകയാണ്. പ്രായപരിധി മുതല്‍ ചില 'അഡിക്ടീവ്' ഫീച്ചറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തല്‍ വരെ വിവിധ നിര്‍ദേശങ്ങള്‍ പരിഗണനയിലാണ്. എന്നാല്‍, ഇത്തരം നടപടികള്‍ ഒടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഐഡി പരിശോധന നിര്‍ബന്ധമാക്കുന്ന രീതിയിലേക്ക് മാറരുതെന്ന് സ്വകാര്യതാ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions