യു.കെ.വാര്‍ത്തകള്‍

കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി

കൂടിയ റേറ്റ് ലഭിക്കുന്ന നൈറ്റ് ഷിഫ്റ്റിനും, ബാങ്ക് ഹോളിഡേയിലും, വീക്കെന്‍ഡിലും ജോലിക്ക് കയറിയെന്ന് റോസ്റ്ററില്‍ എഴുതിച്ചേര്‍ത്ത് 20,000 പൗണ്ട് തട്ടിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി.ജോലി ചെയ്യാത്ത ഷിഫ്റ്റുകളില്‍ ഉണ്ടായിരുന്നുവെന്ന് റോസ്റ്ററില്‍ കൂട്ടിച്ചേര്‍ത്തതു കൈയോടെ പൊക്കുകയായിരുന്നു.

സറേയിലെ ഫ്രംലി ഹീല്‍ത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ഫെയ്ത്ത് ചരേക്കയാണ് 'അണ്‍ഫെയ്ത്ത്ഫുള്ളായി' പെരുമാറിയത്. തന്റെ പദവി ദുരുപയോഗം ചെയ്ത് 2020 നവംബര്‍ ഒന്നിനും, 2023 ഫെബ്രുവരി ഒന്നിനും ഇടയില്‍ 50 ഷിഫ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലിന്റെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റി റിപ്പോര്‍ട്ട്.

ചില ഷിഫ്റ്റുകള്‍ ബേസ് റേറ്റാണ് നല്‍കിയതെങ്കിലും, ഭൂരിഭാഗവും ഉയര്‍ന്ന റേറ്റ് നല്‍കുന്ന നൈറ്റ് ഷിഫ്റ്റും, ബാങ്ക് ഹോളിഡേയും, വീക്കെന്‍ഡുകളും ഉള്‍പ്പെടുന്നതാണ്. ജോലി ചെയ്യണമെന്നില്ലാത്ത സമയത്ത് ജോലിക്ക് കയറിയതിന് 19,574.41 പൗണ്ടും, 540 മണിക്കൂര്‍ ടം ഓഫ് ഇന്‍ ല്യൂവും ഇവരുടെ പേരില്‍ ചേര്‍ക്കപ്പെട്ടു.

എന്നാല്‍ ചെയ്യാത്ത ജോലിയുടെ പേരിലാണ് ഇവര്‍ കഠിനാധ്വാനം ചെയ്യുന്നതിന്റെ ലേബല്‍ ലഭിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷക്കാലം നീണ്ട തട്ടിപ്പില്‍ ചെരേക്ക കുറ്റസമ്മതം നടത്തിയിരുന്നു. 18 മാസത്തെ സസ്‌പെന്റഡ് സെന്റന്‍സ് ലഭിച്ചതിനാല്‍ ജയിലില്‍ പോകാതെ തലയൂരി. 2023-ല്‍ ട്രസ്റ്റ് നഴ്‌സിനെ ഡിസ്മിസ് ചെയ്തു. ഇപ്പോള്‍ എന്‍എംസി നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്നും ഇവരെ പൂര്‍ണ്ണമായി വിലക്കിയിരിക്കുകയാണ്. നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും ചെരേക്കയെ പുറത്താക്കിയിട്ടുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions