യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി

ഇംഗ്ലണ്ടിലും വെയില്‍സിലേയും ബാല ലൈംഗീക പീഡനത്തിന് ഇരയായവര്‍ക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായം നല്‍കുന്ന എക്കോ പദ്ധതി തുടങ്ങി. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തില്‍ പരിഹാരമായാണ് ഈ പദ്ധതി.

ചിത്രങ്ങള്‍ കണ്ടെത്തി നീക്കുന്നതിനൊപ്പം ഇരയായവര്‍ക്ക് മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കും.

യുകെയിലെ ബാല പീഡന ഇമേജ് ഡാറ്റാബേസിന്റെ സഹായത്തോടെ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ പൊലീസ് സേനയും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും പിന്തുണ നല്‍കുന്നുണ്ട്. എഐ ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പീഡന ചിത്രങ്ങള്‍ വീണ്ടും പുറത്തുവരുമോ എന്ന ആശങ്ക വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും 13ാം വയസ്സില്‍ ഇരയായ റിയാനണ്‍ ഫേ പറയുന്നു.ഇരകള്‍ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ എക്കോ പദ്ധതി സഹായിക്കും.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions