സിനിമ

മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി

അഭിനയരംഗത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. മക്കള്‍ക്കു വേണ്ടിയാണ് മടങ്ങി വരവ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. മക്കള്‍ തന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും താരം പറഞ്ഞു.

'എന്റെ സിനിമകള്‍ മക്കളായ സമിഷയും വിയാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്, ബിഗ് സ്‌ക്രീനില്‍ വരാന്‍ താല്പര്യമുണ്ട്. പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന ചിത്രം 2023-ല്‍ എന്റെ മകന്‍ വലിയ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നു.

പല സിനിമകളും ചെയ്യാനുള്ള അവസരങ്ങള്‍ വന്നിരുന്നു. ചില സിനിമകളോട് താന്‍ 'നോ' പറഞ്ഞിട്ടുണ്ട് 'ഞാന്‍ 'നോ' പറഞ്ഞ പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. ആ സിനിമകള്‍ പോലും ഞാന്‍ വേണ്ടാ എന്നു വച്ചു, കാരണങ്ങള്‍ പലതാണ്'-ശില്‍പ്പ ഷെട്ടി പറഞ്ഞു. തന്റെ തീരുമാനങ്ങളില്‍ പശ്ചാത്താപമില്ലെന്നും താരം കൂട്ടി ചേര്‍ത്തു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions