യു.കെ.വാര്‍ത്തകള്‍

നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍. ടീം നിശ്ചയിച്ചിരുന്ന അര്‍ദ്ധരാത്രി കര്‍ഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബില്‍ പോയ ബെന്‍ സ്റ്റോക്സും ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയായിരുന്നു. ലണ്ടനിലെ ചെല്‍സിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അര്‍ദ്ധരാത്രി ടീം കര്‍ഫ്യൂ ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിന്‍സണും ക്ലബ്ബില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന പ്രമുഖ റഗ്ബി ക്ലബ്ബായ 'സാരസെന്‍സ്' അക്കാദമിയിലെ ഒരു കളിക്കാരനുമായി ഇംഗ്ലണ്ട് താരങ്ങള്‍ തര്‍ക്കത്തിലാവുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഗ്ബി താരം ഗസ് അറ്റ്കിന്‍സണ് നേരെ എറിഞ്ഞ പഞ്ച് തടയാന്‍ ശ്രമിച്ച ഇസിബിയുടെ സുരക്ഷാ ജീവനക്കാരന്റെ മുഖത്താണ് കൊണ്ടത്. പരിക്കേറ്റ ഈ സുരക്ഷാ ജീവനക്കാരനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുഖത്ത് തുന്നലുകള്‍ ഇടേണ്ടി വരികയും ചെയ്തു.

അതേസമയം, ബെന്‍ സ്റ്റോക്സിനോ അറ്റ്കിന്‍സണോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തില്‍ പോലീസിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മാധ്യമമായ 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് പ്രകാരം, പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് റഗ്ബി കളിക്കാരനാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആദ്യം അങ്ങോട്ട് ഉപദ്രവിക്കാന്‍ ചെന്നവരല്ലെന്നും ഇസിബി വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. മോശം പ്രതിച്ഛായയുള്ള ആ റഗ്ബി താരത്തിന്റെ പേരില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ജോലി തെറിക്കരുതെന്ന് ആഗ്രഹിക്കുന്നതായും ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എങ്കിലും, ടീം അച്ചടക്കം ലംഘിച്ചതിന് താരങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാണ്. ജൂണ്‍ 17-ന് ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് തന്നെ അന്തിമ നടപടിയുണ്ടാകും. ബെന്‍ സ്റ്റോക്സിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനും ഗസ് അറ്റ്കിന്‍സണെ ടീമില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. സ്റ്റോക്സ് മാറുകയാണെങ്കില്‍ യുവതാരം ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായേക്കും.

കഴിഞ്ഞ ജനുവരിയിലാണ് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് ബോര്‍ഡ് കര്‍ഫ്യൂ നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, ബെന്‍ സ്റ്റോക്സും സംഘവും അമിതമായി മദ്യപിച്ചതായും പ്രൊഫഷണലിസം കാണിച്ചില്ലെന്നും കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions