യു.കെ.വാര്‍ത്തകള്‍

യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല

നല്ല വരുമാനമുള്ള മികച്ച ഭാവി ഉറപ്പെന്ന തോന്നലില്‍ യുകെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി ചാടിപ്പുറപ്പെടുന്നവര്‍ ജാഗ്രതൈ! വിദ്യാഭ്യാസ ലോണെടുത്ത് വലിയ ബാധ്യതയുമായി യുകെയില്‍ ചെന്നിറങ്ങി പഠിച്ചിറങ്ങിയാല്‍ സ്റ്റേ ബാക്ക് പോലുള്ള പല ഗുണങ്ങളും ഇപ്പോള്‍ അന്യമാണ്. ഇതിനെല്ലാം പുറമെയാണ് യുകെയിലെ ഡിഗ്രികള്‍ അവകാശപ്പെടുന്ന ഗുണങ്ങളൊന്നും പല കോഴ്‌സുകളും സമ്മാനിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

യുകെ യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന പകുതിയോളം ഗ്രാജുവേറ്റുകളും ശരാശരിയില്‍ താഴെ ദേശീയ വരുമാനം മാത്രമാണ് നേടുന്നതെന്നാണ് മുന്നറിയിപ്പ്. യുകെയിലെ ഫുള്‍ടൈം ജോലിക്കാരുടെ ശരാശരി വരുമാനമായ 35,000 പൗണ്ട് പോലും കിട്ടാന്‍ വര്‍ഷത്തില്‍ ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതാണ് അവസ്ഥ.

11 ശതമാനം ഗ്രാജുവേറ്റുകള്‍ക്ക് 24,000 പൗണ്ട് പോലും വരുമാനം കിട്ടുന്നില്ലെന്നും പോളിസി എക്‌സ്‌ചേഞ്ച് അന്വേഷണം കണ്ടെത്തി. പഠിച്ചിറങ്ങി 15 മാസത്തിന് ശേഷം കേവലം 57 ശതമാനം പേര്‍ക്കാണ് ഫുള്‍ടൈം ജോലി ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

യൂണിവേഴ്‌സിറ്റി പഠനം കൂടിയ നേട്ടം സമ്മാനിക്കുമെന്ന കഥ പൊളിയുന്നതിന് പുതിയ തെളിവായാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 50,000 പൗണ്ട് വരെ കടം വരുത്തിവെയ്ക്കുന്ന ഡിഗ്രികളില്‍ ചെന്നുചാടേണ്ടെന്നാണ് ഇപ്പോള്‍ യുവാക്കള്‍ക്ക് വിമര്‍ശകര്‍ നല്‍കുന്ന ഉപദേശം.

തൊഴില്‍ വിപണി ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ കൂടുതല്‍ മോശമാകുന്നതിനിടെയാണ് ഡിഗ്രികള്‍ പാഴായി പോകുന്നുവെന്ന അപകടം കൂടി രൂപപ്പെടുന്നത്. മെഡിസിന്‍, ഡെന്റിസ്ട്രി, ഇക്കണോമിക്‌സ്, ഫിസിക്‌സ് & ആസ്‌ട്രോണമി, മാത്തമാറ്റിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളാണ് ഉയര്‍ന്ന വരുമാനം നല്‍കുന്നത്.

  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  • 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി
  • മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions