യു.കെ.വാര്‍ത്തകള്‍

മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

യുകെ മലയാളികളെ ഞെട്ടിച്ച മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മ ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബിബിസി അടക്കം ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. 58 കാരിയായ അച്ചാമ്മയുടെ മരണത്തിനു കാരണം നെഞ്ചില്‍ ആഴത്തിലേറ്റ മുറിവും തലയ്ക്കേറ്റ മാരകമായ ക്ഷതവും ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആധാരമാക്കി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ അച്ചാമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളില്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കുടുംബം തെംസ് വാലി പോലീസിനെ സമീപിച്ചിരിക്കുന്നതിനാല്‍ ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുള്ള സാധ്യത കുറവാണ്.

എങ്കിലും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച മരണ കാരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രതി മാനസിക ആരോഗ്യ ചികിത്സയില്‍ ഉള്ള വ്യക്തി ആണെന്നതിനാല്‍ മെന്റല്‍ ഹെല്‍ത് 2 പ്രകാരം ആണ് അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത്. അതിനാല്‍ കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തു വരുമെന്ന് ഉറപ്പില്ല. പ്രതിയെ സാധാരണ നിലയില്‍ റിമാന്‍ഡ് ചെയുന്നത് ജയിലില്‍ ആണെങ്കിലും മെന്റല്‍ ഹെല്‍ത് ആക്ട് പ്രകാരമുള്ള അറസ്റ്റില്‍ കോടതി നിര്‍ദേശം മൂലം ചികിത്സാര്‍ത്ഥം ആശുപത്രിയിലോ മെന്റല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലോ ആയിരിക്കും നിരീക്ഷണ വിധേയമായി കരുതല്‍ തടവില്‍ സൂക്ഷിക്കുക. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങളാണ് അവസാന വാക്കായി മാറുക. ചികിത്സ തുടരേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതനുസരിച്ചു കേസിന്റെ നാള്‍വഴികളിലും മാറ്റം ഉണ്ടാകും.

ഒടുവില്‍ കേസ് വിചാരണയ്ക്ക് എടുക്കുമ്പോള്‍ ആശുപത്രി വാസം നടത്തിയ കാലയളവ് ശിക്ഷ ലഭിക്കുന്ന സാഹചര്യത്തില്‍ ഇളവായി പരിഗണിക്കണമോ എന്ന കാര്യവും കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്നാണ് ഇത്തരം കേസുകളിലെ മുന്‍കാല അനുഭവം. സാധാരണ അക്രമികളില്‍ നിന്നും വ്യത്യസ്തമായാണ് മാനസിക വെല്ലുവിളി നേരിടുന്നവരുടെ കേസില്‍ കുറ്റപത്രം തയാറാക്കേണ്ടതും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടതും. തിരുവന്തപുരത്തെ അറിയപ്പെടുന്ന കുടുംബത്തില്‍ നിന്നുള്ള 58 കാരിയായ ഡോ അച്ചാമ്മ വീട്ടിനു ഉള്ളിലാണ് മാരകമായ പരുക്കേറ്റ നിലയില്‍ പോലീസ് കണ്ടെത്തിയത്. ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതിക്കും 58 വയസാണ് രേഖകളില്‍ കാണുന്നത്. കേസില്‍ മറ്റാര്‍ക്കും പങ്കുള്ളതായി കരുതപ്പെടുന്നില്ല എന്നും പോലീസ് അറിയിച്ചിട്ടുണ്ട . ഡെപ്യുട്ടി ചീഫ് ഇന്‍സ്പെക്ടര്‍ വില്‍ ക്രൗതാരാണ് കേസിന്റെ നടപടിക്രമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. മില്‍ട്ടണ്‍ കെയ്ന്‍സ് കൊറോണര്‍ കോടതിയില്‍ കേസിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കും. കഴിഞ്ഞ മാസം 24 തിയതിയാണ് അച്ചാമ്മ കൊല്ലപ്പെട്ടത്.

വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയും യുകെയില്‍ സ്കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.

  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  • 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി
  • മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions