കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് മന്ത്രി മുരളീധരന്‍, ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം
കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചുവെന്നും രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവില്‍ നിപ പ്രോട്ടോകോള്‍ ആണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം പുറത്തുവരും. രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പര്‍ക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. രണ്ട് തവണ രോഗി ആശുപത്രിയിലെത്തി. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്: മന്ത്രി പറഞ്ഞു.
നാളെ തിരുവനനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈറിസ്ക് സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 43കാരനാണ് ചികിത്സയിലുള്ളത്. രോഗി ഒരു ഗോഡൗണ്‍ വാടകയ്ക്കെടുത്ത് സ്വയം വൃത്തിയാക്കിയിരുന്നു. അവിടെ ഒരു പക്ഷേ വൗവ്വാലിന്റെ സാന്നിധ്യമുണ്ടായിരിക്കാമെന്ന് മന്ത്രി പറഞ്ഞു.