യു.കെ.വാര്‍ത്തകള്‍

സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍

യുകെയില്‍ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കടുത്ത ആശങ്കയിലാണ് കെയര്‍ വിസയിലെത്തിയ മലയാളികളടക്കമുള്ള വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് ഉടനെ നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ.

സ്‌കോട്ട് ലന്‍ഡില്‍ താമസിക്കുന്ന സചിന്ത വര്‍ണാകുലസൂര്യയ്‌ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയിട്ടുള്ള സഞ്ചിത യുകെയില്‍ കെയററായാണ് എത്തുന്നത്. കെയര്‍ വര്‍ക്കറായി ജോലി ചെയ്യാനും, എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പുമുള്ള ഇവരുടെ ഡിപ്പന്റന്‍ഡുമാരായി രാജ്യത്ത് തുടരാന്‍ ഭര്‍ത്താവിനും, കുട്ടിക്കും നിയമപരമായി അവകാശവുമുണ്ട്.

ഈ മാസം ലോക്കല്‍ ഹോസ്പിറ്റല്‍ സിസേറിയന്‍ പ്ലാന്‍ ചെയ്തിരിക്കുമ്പോഴാണ് ഹോം ഓഫീസിന്റെ വക ആഘാതം സമ്മാനിച്ചത്. മുന്‍പ് ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിനാല്‍ അതീവ സങ്കീര്‍ണ്ണമായ ആരോഗ്യസ്ഥിതിയിലുള്ള ഇവര്‍ക്ക് ഈ ഘട്ടത്തില്‍ കുടുംബത്തെ വേര്‍പിരിക്കാനുള്ള നീക്കം തങ്ങളെ മാനസികമായി തകര്‍ത്തുവെന്ന് വ്യക്തമാക്കുന്നു.

കെയര്‍ വര്‍ക്കറായ സചിന്തയ്ക്ക് നിലവില്‍ സ്പോണ്‍സര്‍ഷിപ്പോടെ യു.കെ.യില്‍ തുടരാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവരുടെ ആശ്രിതരായ ഭര്‍ത്താവ് ഇന്‍ഡിക കുമാരയോടും മകള്‍ ഹെയ്‌ലിയോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടതാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തുന്നത്. പ്രസവത്തോടനുബന്ധിച്ച് സന്തോഷത്തിലും സമാധാനത്തിലും കഴിയേണ്ട സമയത്താണ് ഹോം ഓഫീസിന്റെ ക്രൂരമായ നടപടിയെന്ന് സചിന്ത മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം നാട്ടില്‍ മൂന്ന് ബിരുദങ്ങളുള്ള ഡോക്ടറായ സചിന്തയും പുരാവസ്തു ശാസ്ത്രത്തില്‍ ബിരുദമുള്ള ഭര്‍ത്താവും നിയമപരമായ എല്ലാ നികുതികളും ഒടുക്കിയാണ് യു.കെ.യില്‍ കഴിയുന്നത്.

മറ്റൊരു കേസില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അഭിസംബോധന ചെയ്തും ഹോം ഓഫീസ് കത്തയച്ചു. യുകെയില്‍ തുടരാനുള്ള കാരണങ്ങള്‍ ബോധ്യപ്പെടാത്തതിനാല്‍ നാടുവിടണമെന്നാണ് അറിയിപ്പ് വന്നത്.

2024 മാര്‍ച്ച് മുതല്‍ കെയര്‍ ജീവനക്കാര്‍ക്ക് പങ്കാളിയെയോ, കുട്ടികളെയോ യുകെയിലേക്ക് കൊണ്ടുവരാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2025 ജൂലൈയില്‍ കെയര്‍ വര്‍ക്കര്‍മാരുടെ വിദേശ റിക്രൂട്ട്‌മെന്റും നിരോധിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ നിരോധനങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും മുന്‍പെ എത്തിയ കുട്ടികള്‍ക്കാണ് ഹോം ഓഫീസ് കത്തുകള്‍ അയയ്ക്കുന്നതെന്നതാണ് ആശങ്കയാകുന്നത്.

ഹോം ഓഫീസ്, യാതൊരു മുന്‍കൂര്‍ മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ പെട്ടെന്ന് നിലപാട് മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒട്ടനവധി വിദേശി തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മാനുഷിക പരിഗണനകള്‍ പോലും മാറ്റിവെച്ചുകൊണ്ടുള്ള ഹോം ഓഫീസിന്റെ ഈ കടുത്ത നടപടിക്കെതിരെ യു.കെ.യിലെ വിവിധ മനുഷ്യാവകാശ സംഘടനകളും കുടിയേറ്റ കൂട്ടായ്മകളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.


  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  • 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി
  • മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
  • ലണ്ടനില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍
  • ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന നാലുദിവസ സമരം പിന്‍വലിച്ചു
  • ബര്‍മിംഗ്ഹാമില്‍ പാര്‍ക്ക് ചെയ്ത നാല്‍പ്പതിലേറെ കാറുകള്‍ അടിച്ചു തകര്‍ത്ത് യുവാവ്
  • തിങ്കളാഴ്ച അടുത്ത ഘട്ട സമരവുമായി ഡോക്ടര്‍മാര്‍; രോഗികള്‍ക്ക് മുന്നറിയിപ്പ്
  • യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി, ഇന്ത്യന്‍ വംശജനായ യുവാവിന് 34 വര്‍ഷം ജയില്‍
  • മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions