ബിസിനസ്‌

യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു

മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന് ഊര്‍ജ്ജ വില ഉയര്‍ന്നതു ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ രാജ്യത്തിന്റെ ജിഡിപി 0.1 ശതമാനം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിട്ടത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഊര്‍ജ്ജവില ഉയര്‍ന്നു, ഇതാണ് തിരിച്ചടിക്ക് പ്രധാന കാരണം. സേവന മേഖലയിലെ ഉത്പാദനം 0.2 ശതമാനം ഇടിഞ്ഞപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ 0.1 ശതമാനം വര്‍ധിച്ചു.

ഊര്‍ജ്ജ ചെലവുയര്‍ന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ഈ വര്‍ഷത്തിലെ മറ്റ് മാസങ്ങളിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിച്ചാലും മാസങ്ങളോളം പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. യഥാര്‍ത്ഥ സാമ്പത്തിക ആഘാതത്തിന്റെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions