സിനിമ

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

നടന്‍ അന്‍സിബ ഹസന്‍ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്റെ മൊഴി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൊടപ്പനക്കുന്ന് രാജീവിന്റെ മകനാണ് പൊലീസിന് മൊഴി നല്‍കിയത്. അന്‍സിബ ടിനി ടോമിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസിന്റെ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴിയുമെടുത്തത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതം മാറാന്‍ അന്‍സിബ പ്രേരിപ്പിച്ചതായി ടിനി ടോം പറഞ്ഞുനടന്നെന്നായിരുന്നു അന്‍സിബയുടെ പരാതി. അന്‍സിബയുടെ ഭാഗത്ത് നിന്ന് അത്തരമൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ കുടുംബ സമ്മേളനത്തില്‍ വച്ച് ടിനി ടോം തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം പദങ്ങള്‍ ഉപയോഗിച്ചുവെന്നുമാണ് അന്‍സിബ തന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്.

  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  • 'വീട്ടിലുള്ളവരുമായി പോലും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു' -ടിനി ടോമിനെതിരെ മൊഴി നല്‍കി അന്‍സിബ
  • നഴ്സുമാരുടേത് ലൈംഗികവത്കരിക്കപ്പെട്ട തൊഴില്‍; വിവാദ പരാമര്‍ശവുമായി നടി കങ്കണ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions