യു.കെ.വാര്‍ത്തകള്‍

16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി

പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി കീര്‍ സ്റ്റാര്‍മാര്‍. കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം കടുപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ടിക് ടോക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക്ക്, സ്‌നേപ് ചാറ്റ് തുടങ്ങി പ്രധാന പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പെടുത്തി പുതിയ നിയന്ത്രണം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബ്രിട്ടന്റെത് കടുത്ത നിയമങ്ങളായിരിക്കും. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പൂര്‍ണ്ണ നിരോധനവും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണവും കൊണ്ടുവരും.

അപരിചിതരായി സംസാരിക്കുന്നതിനുള്ള ഫീച്ചറുകള്‍ക്ക് വിലക്ക് കൊണ്ടുവരും. ഡിസപ്പിയറിങ് മെസേജ്, ലൊക്കേഷന്‍ ഷെയറിങ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.

ഗ്രോയിങ് അപ് ഇന്‍ദി ഓണ്‍ലൈന്‍ വേള്‍ഡ് എന്ന പൊതു കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ 90 ശതമാനത്തോളം പേര്‍ സോഷ്യല്‍മീഡിയ ഉപയോഗത്തിന് 16 വയസു കുറഞ്ഞ പ്രായപരിധി വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് ദോഷകരമായ ഉള്ളടക്കം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് 88 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഏതായാലും നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയായാല്‍, കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി ബ്രിട്ടന്‍ മാറും.

'ഓസ്‌ട്രേലിയ പ്ലസ്' എന്ന വിശേഷണത്തോടെയാണ് നിരോധനം വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയാണ് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയത്. അവിടെ കുട്ടികള്‍ക്ക് ടിക് ടോക്, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം, റെഡിറ്റ്, ഫേസ്ബുക്ക്, എക്‌സ്, ത്രെഡ്‌സ്, സ്‌നാപ്ചാറ്റ്, ട്വിച്ച്, കിക്ക് തുടങ്ങി പത്തോളം പ്ലാറ്റ്‌ഫോമുകളില്‍ നിരോധനമുണ്ട്. യുകെ ഗവണ്‍മെന്റും ഇത്തരം ആപ്പുകളില്‍ നിരോധനം ആവര്‍ത്തിക്കുമെന്നാണ് സൂചന. മാസങ്ങളായി നിരോധനം പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു.

  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  • മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
  • ലണ്ടനില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions