നാട്ടുവാര്‍ത്തകള്‍

സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെല്‍ഫ് എന്യുമറേഷന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോര്‍ട്ടലിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.

ജനങ്ങള്‍ സ്വയം രേഖപ്പെടുത്തിയ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികള്‍ക്ക് സെന്‍സസ് ബാധകമാകില്ലെന്ന് ചീഫ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്. 2027 ലെ സെന്‍സസ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമാണ് ഇന്ന് മുതല്‍ ലഭ്യമാകുക.

15 വ‍ര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് സെന്‍സസ് നടപ്പാക്കുന്നത്. 2011 ലാണ് അവസാന സെന്‍സസ് നടന്നത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് 2021 ല്‍ കൊവിഡ് കാരണം നടന്നില്ല. ഇത്തവണ ആദ്യമായി ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുകയാണ്. സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള പോര്‍ട്ടലില്‍ ജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനാകും. രണ്ട് ഘട്ടമായി നടക്കുന്ന സെന്‍സസില്‍ ആദ്യ ഘട്ടത്തില്‍ വീട്ടുവിവരങ്ങളാണ് ശേഖരിക്കുക.

  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  • ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
  • മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി
  • കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; 15 പേര്‍ ഹോം ക്വാറന്റീനില്‍
  • അനാരോഗ്യമെന്ന്; ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ
  • കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് മന്ത്രി മുരളീധരന്‍, ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions