ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുമായി മോറിസണ്‍.പര്‍ച്ചേസുകളില്‍ കാര്യമായ കിഴിവുകള്‍ തന്നെ ലഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് മോറിസണ്‍സ് ആരംഭിച്ചിരിക്കുന്നത്. മോറിസണ്‍സ് ആപ്പ് തുറന്ന് പരിശോധിക്കാന്‍ അവര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രം, ജൂണ്‍ അവസാനിക്കുന്നതിന് മുന്‍പായി കുറഞ്ഞത് 250 പൗണ്ടിന്റെയെങ്കിലും പര്‍ച്ചേസ് നടത്തുമ്പോള്‍ 10 ശതമാനം വരെ കിഴിവ് ലഭിക്കാനുള്ള അവസരമാണ് ഈ പദ്ധതി വഴി ഒരുക്കിയിരിക്കുന്നത്.
പര്‍ച്ചേസിനായി ചിലവാക്കുന്ന തുക ഓട്ടോമാറ്റിക് ആയി ട്രാക്ക് ചെയ്യപ്പെടുകയും, അക്കാര്യം മോറിസണ്‍സിന്റെ മോര്‍ ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ രസീതിലോ പരാമര്‍ശിക്കുകയും ചെയ്യും. ഒരൊറ്റ തവണകൊണ്ട് ഇത്രയും തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാതെ, നിരവധി ചെറിയ പര്‍ച്ചേസുകളില്‍ നിന്നായി 250 പൗണ്ട് എന്ന ലക്ഷ്യത്തിലെത്താന്‍ ഇപ്പോഴെ ശ്രമിച്ചു തുടങ്ങാനാണ് മോറിസണ്‍സ് നിര്‍ദ്ദേശിക്കുന്നത്.
ഓണ്‍ലൈന്‍ പര്‍ച്ചേസുകളും ഇതില്‍ കണക്കിലെടുക്കും. ഡെലിവറി നടന്നതിനു ശേഷം 72 മണിക്കൂറിനുള്ളിലായിരിക്കും ഓണ്‍ലൈന്‍ പര്‍ച്ചേസ് തുക മൊത്തം പര്‍ച്ചേസ് തുകയോട് കൂട്ടിച്ചേര്‍ക്കുക. എന്നാല്‍, എല്ലാ ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയില്‍ ചേരാനുള്ള അര്‍ഹത ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അര്‍ഹത. മോര്‍ ആപ്പിന്റെയോ വെബ്‌സൈറ്റിന്റെയോ ഹോം പേജ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനും മോറിസണ്‍സ് നിര്‍ദ്ദേശിക്കുന്നു.