യു.കെ.വാര്‍ത്തകള്‍

മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാമിന് വന്‍ ജയം; കീര്‍ സ്റ്റാര്‍മറുടെ കസേരയ്ക്ക് വെല്ലുവിളി

കീര്‍ സ്റ്റാര്‍മറിന്റെ പിന്‍ഗാമിയാകാനായുള്ള ലക്‌ഷ്യം വച്ച് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള ജൈത്രയാത്രക്ക് തുടക്കം കുറിച്ച് ആന്‍ഡി ബേണ്‍ഹാം. മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ച് വന്‍ വിജയം നേടി. റിഫോം യുകെ സ്ഥാനാര്‍ത്ഥി റോബര്‍ കെനിയനെ 9231 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ബേണ്‍ഹാമിന്റെ ജയം. റിസ്റ്റോര്‍ ബ്രിട്ടന്‍ മൂന്നാം സ്ഥാനത്താണ്. ലേബര്‍ പാര്‍ട്ടി 54 ശതമാനം വോട്ട് നേടിയപ്പോള്‍ റിഫോം യുകെ 35 ശതമാനവും റിസ്‌റ്റോര്‍ ബ്രിട്ടന്‍ ഏഴു ശതമാനവും വോട്ട് നേടി. 58.75 ശതമാനമായിരുന്നു പോളിംഗ്. ആകെ 45510 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ജനങ്ങള്‍ മാറ്റത്തിനായി വോട്ടു ചെയ്തുവെന്ന് ബേണ്‍ഹാം വ്യക്തമാക്കി. ലേബറഇന് ഇത് അവസാന അവസരമാണെന്നും പാര്‍ട്ടിയുടെ ഐക്യം ഉറപ്പാക്കുമെന്നും വിഭജന രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കുമെന്നും ബേണ്‍ഹാം കൂട്ടിച്ചേര്‍ത്തു

മികച്ച വിജയം നേടിയതോടെ കീര്‍ സ്റ്റാര്‍മര്‍ നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ്. 9 വര്‍ഷത്തിന് ശേഷം അദ്ദേഹം വെസ്റ്റഅമിന്‍സ്റ്ററിലേക്ക് മടങ്ങുന്നത് ചിലത് ലക്ഷ്യം കണ്ടുകൊണ്ടാണ്.

കീര്‍ സ്റ്റാര്‍മര്‍ നേതൃത്വം വലിയ തോതില്‍ പ്രതിസന്ധി നേരിടുകയാണ്. വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ മൂലം ജനപ്രീതി കുറഞ്ഞുവരുന്നതായി സര്‍വ്വേ റിപ്പോര്‍ട്ടുകളുമുണ്ട്. ആന്‍ഡി ബേണ്‍ഹാമിന്റെ വരവ് കീര്‍ സ്റ്റാര്‍മറിന്റെ നേതൃസ്ഥാനത്തിന് വെല്ലുവിളിയാണ്. വരും ദിവസങ്ങള്‍ ബ്രിട്ടനില്‍ നിര്‍ണ്ണായക രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നുറപ്പാണ്.

ലേബര്‍ നേതൃപോരാട്ടത്തില്‍ സ്റ്റാര്‍മറെ വെല്ലുവിളിക്കുമെന്ന് ബേണ്‍ഹാം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത ആഴ്ച പാര്‍ലമെന്റ് പ്രവേശനം ഔദ്യോഗികമായി നടക്കുന്നതോടെ ഈ പോരാട്ടത്തിനും തുടക്കമാകും.

കീര്‍ സ്റ്റാര്‍മര്‍ സ്ഥാനം ഒഴിയണമെന്ന് സമ്മര്‍ദമുണ്ടെങ്കിലും ഭൂരിപക്ഷം എംപിമാരുടെ അംഗീകാരമുള്ള മറ്റൊരു നേതാവില്ലെന്ന പോരായ്മ പരിഹരിക്കാനാണ് ബേണ്‍ഹാം എത്തുന്നത്. നേതൃപോരാട്ടത്തിലേക്ക് പോകാതെ സമാധാനപരമായി സ്ഥാനമൊഴിഞ്ഞ് വഴിയൊരുക്കണമെന്ന് ബേണ്‍ഹാം അനുകൂലികള്‍ ആവശ്യപ്പെടുന്നു.

ഒന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് താന്‍ വിജയിച്ചത് ഒരു വഴിത്തിരിവാകുമെന്ന് വിജയപ്രസംഗത്തില്‍ ബേണ്‍ഹാം പ്രസ്താവിച്ചത് സ്റ്റാര്‍മര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. 'എന്റെ സ്വന്തം പാര്‍ട്ടിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത് മാറ്റത്തിനുള്ള അവസാന അവസരമാണെന്നാണ്. ഇതാണ് നൂറുകണക്കിന് ആളുകളുടെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടത്. അത് കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാകണം. രണ്ടാമതൊരു അവസരം ഉണ്ടാകില്ല', ബേണ്‍ഹാം വ്യക്തമാക്കി.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions