യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ മികച്ച ജീവനക്കാരനായി കോട്ടയം സ്വദേശിയ്ക്ക് ആദരം

യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി കോട്ടയം സ്വദേശിക്ക് ലണ്ടനില്‍ ആദരം. മറ്റക്കര സ്നേഹാസ് വിഷന്‍ ചാരിറ്റബിള്‍ സ്ഥാപകനായ സജി കുര്യന്‍ (തങ്കച്ചന്‍) എന്‍എച്ച്എസ് ഹോസ്പിറ്റലിന്റെ 'ബെസ്റ്റ് എംപ്ലോയി' അവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞ 22 വര്‍ഷമായി എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന സജി കുര്യന്‍, തന്റെ പ്രവര്‍ത്തന മികവിലൂടെയും സഹപ്രവര്‍ത്തകരോടുള്ള ഹൃദ്യമായ ഇടപെടലുകളിലൂടെയുമാണ് ഈ വലിയ നേട്ടം കൈവരിച്ചത്.

എല്ലാവരെയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവം കൊണ്ടാണ്, തദ്ദേശീയര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അദ്ദേഹത്തിന് വോട്ട് ലഭിച്ചത്. സജിയുടെ ഒപ്പം ജോലി ചെയ്യുന്ന മലയാളികളായ ഗില്‍ബര്‍ട്ടും ജോമോനും അദ്ദേഹത്തെക്കുറിച്ച് ഇതേ അഭിപ്രായമാണ് പറയുന്നത്. തന്റെ ജന്മനാടായ മറ്റക്കരയില്‍ 2015-ല്‍ 'സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍' എന്ന ജീവകാരുണ്യ പ്രസ്ഥാനം ആരംഭിച്ച അദ്ദേഹം, നാട്ടിലുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും മക്കള്‍ ഉപേക്ഷിച്ചുപോയ അമ്മമാര്‍ക്കും അനാഥര്‍ക്കും അവര്‍ക്കാഗ്രഹമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു.

കൂടാതെ, ഈസ്റ്റര്‍, ക്രിസ്മസ്, തിരുവോണം എന്നീ ആഘോഷദിവസങ്ങളില്‍ പാവങ്ങള്‍ക്കും അനാഥര്‍ക്കും ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നു. സിസ്റ്റര്‍മാരായ ജിവോദയിലെ സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ സിസിലിയ എന്നിവര്‍ സജിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions